ഡിക്‌സണ്‍(ഇല്ലിനോയ്‌സ്): നോര്‍ത്ത് വെസ്‌റ്റേണ്‍ ഇല്ലിയോസ്സ് ഡിക്‌സണ്‍ കൗണ്ടിയില്‍ വീടിനു തീപിടിച്ചു മാതാപിതാക്കളും നാലു മക്കളും മരിച്ചതായി ഒഗിള്‍ കൗണ്ടി ഷെരിഫ് ഓഫീസ് അറിയിച്ചു. എങ്ങനെയാണ് വീടിന് തീപിടിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരുന്നതായും പോലീസ് പറഞ്ഞു. ഇന്ന് രാവിലെ(നവം.21 ചൊവ്വ) യാണ് ഇവര്‍ താമസിച്ചിരുന്ന വീടിന് തീപിടിച്ചത്.
രാവിലെ വീട്ടില്‍ നിന്നും 911 കോള്‍ പോലീസിന് ലഭിച്ചു. മകന്‍ ഈതനാണ് ഫോണ്‍ ചെയ്തത്. വീടിന്റെ ബേസ്‌മെന്റില്‍ അകപ്പെട്ടിരിക്കയാണെന്നും പുക നിറഞ്ഞതുമൂലം ഒന്നും കാണാന്‍ കഴിയുന്നില്ലെന്നും ഈതന്‍ അറിയിച്ചു.
പോലീസ് എത്തുന്നതിന് മുമ്പ് തന്നെ ഇരുനില വീട് പൂര്‍ണ്ണമായും അഗ്‌നിക്കിരയായിരുന്നു. തീ ആളിപടരുന്നതിനാല്‍ അഗ്‌നിശമനാംഗങ്ങള്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കാനായില്ല. ഇതിനകം വീടിനകത്തുണ്ടായിരുന്ന 6 പേരും പുക ശ്വസിച്ചു മരിച്ചതായി പിന്നീട് പോലീസ് അറിയിച്ചു. ഒരാള്‍ രണ്ടാംനിലയും നാലുപേര്‍ ഒന്നാംനിലയിലും ഒരാള്‍ ബേസ്‌മെന്റിലുമായിരുന്നു മരിച്ചുകിടന്നിരുന്നത്. മരിച്ചവരുടെ പേരു വിവരം പോലീസ് പുറത്തുവിട്ടു. മാതാപിതാക്കളായ തിമോത്തി(39) മെലിസ തിമത്തി(39), മക്കളായ ഈതന്‍(17), ലീആന്‍(15), ഹെയലി(12), ഡയ്‌ലാന്‍(15). തിമോത്തി എക്‌സിലോണ്‍ ജതറേഷന്‍ ജീവനക്കാരനാണ്. മക്കള്‍ നാലുപേരും ജിക്‌സണ്‍ പബ്ലിക്ക് സ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്. തീപിടിക്കുന്നതിനുള്ള കാരണം വ്യക്തമല്ല.