Friday, June 13, 2025
HomeCinemaപ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും ദീപിക വിട്ടുനില്‍ക്കും .

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും ദീപിക വിട്ടുനില്‍ക്കും .

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും ദീപിക വിട്ടുനില്‍ക്കും.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം വന്‍ വിവാദമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച്‌ ചിത്ര ത്തിലെ നായിക ദീപിക പദുക്കോണ്‍. ദീപികയ്ക്ക് നേരെ വധഭീഷണി അടക്കം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും പങ്കെടുക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ നിന്നുമാണ് ദീപിക വിട്ടുനില്‍ക്കുക.
പരിപാടിയില്‍ പങ്കെടുക്കുമെന്ന് ദീപിക നേരത്തെ സംഘാടകരെ അറിയിച്ചിരുന്നു. എന്നാല്‍, ബി.ജെ.പി നേതാവ് വധഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ പരിപാടിയ ില്‍ പങ്കെടുക്കിലെ്ളന്ന് ദീപിക അറിയിച്ചു. ഉച്ചകോടിയില്‍ ഹോളിവുഡ് ടൂ നോളിവുഡ് ടു ബോളിവുഡ്: ദ പാത്ത് ടു മൂവി മേക്കിംഗ് എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനാണ് ദീപികയെ സംഘാടകര്‍ ക്ഷണിച്ചിരുന്നത്.
RELATED ARTICLES

Most Popular

Recent Comments