ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: വൃക്ക രോഗത്തെ തുടര്‍ന്നു ഇന്ത്യയില്‍ ചികിത്സ തേടുന്ന പാക്കിസ്ഥാന്‍ പൗരനു സഹായവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയില്‍ എത്തിയ ഫറാസ് മാലിക്കിനാണ് സുഷമ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഫറാസ് മാലിക്കിനു വൃക്ക നല്‍കുന്ന അബ്ദുള്‍ റസാഖിന് മെഡിക്കല്‍ വീസ അനുവദിക്കുമെന്ന് സുഷമ ഉറപ്പുനല്‍കി. അബ്ദുള്‍ റസാഖിന് വീസ നല്‍കണമെന്ന അപേക്ഷിച്ച് മാലിക്കിന്‍റെ ബന്ധുവാണ് സുഷമയെ സമീപിച്ചത്. മാലിക്കിന്‍റെ ആദ്യ ദാതാവിനെ ഡോക്ടര്‍മാര്‍ നിരസിച്ചതോടെയാണ് അബ്ദുള്‍ റസാഖിന് വീസ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്ധു സുഷമയെ സമീപിച്ചത്.
മെഡിക്കല്‍ വീസ് നല്‍കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് ആവശ്യപ്പെടാമെന്നും ഇക്കാര്യത്തില്‍ വിഷമിക്കേണ്ടെന്നും സുഷമ ഉറപ്പുനല്‍കി. സത്യസന്ധമായ കേസുകളില്‍ പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കു മെഡിക്കല്‍ വീസ് അനുവദിക്കുമെന്ന് സുഷമ നേരത്തെ അറിയിച്ചിരുന്നു.