Tuesday, July 15, 2025
HomeGulfനിശ്ചയിച്ച സമയത്തിനു മുന്‍പെ ട്രെയിന്‍ പുറപ്പെട്ടു ; അധികൃതര്‍ മാപ്പ് പറഞ്ഞു.

നിശ്ചയിച്ച സമയത്തിനു മുന്‍പെ ട്രെയിന്‍ പുറപ്പെട്ടു ; അധികൃതര്‍ മാപ്പ് പറഞ്ഞു.

നിശ്ചയിച്ച സമയത്തിനു മുന്‍പെ ട്രെയിന്‍ പുറപ്പെട്ടു ; അധികൃതര്‍ മാപ്പ് പറഞ്ഞു.

ജോണ്‍സണ്‍ ചെറിയാന്‍.
ടോക്കിയോ: സാധാരണക്കാര്‍ കൂടുതലും യാത്രചെയ്യാന്‍ ആശ്രയിക്കുന്നത് ട്രെയിനിലാണ്. എന്നാല്‍ സമയനിഷ്ടയുടെ കാര്യത്തില്‍ വളരെ പുറകിലുമാണ് റെയില്‍വെ. അതേസമയം പൊതുഗതാഗത സേവനങ്ങള്‍ ജനങ്ങളോട് എപ്പോഴും ഉത്തരവാദിത്തമുള്ളവരായിരിക്കണം എന്ന് തെളിയിക്കുകയാണ് ജപ്പാന്‍ റെയില്‍വെ.
കഴിഞ്ഞ ദിവസം ടോക്കിയോ നഗരത്തിലൂടെ കടന്ന് പോകുന്ന സ്വകാര്യ റയില്‍വെയുടെ ഓപ്പറേറ്റര്‍ യാത്രക്കാരോട് മാപ്പ് ചോദിച്ചിരിക്കുകയാണ്.
കൃത്യമായ സമയത്തിന് ഇരുപത് സെക്കന്‍ഡ് മുന്‍പ് സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ എടുത്തതിനെ തുടര്‍ന്നാണ് റെയില്‍വെ അധികൃതര്‍ യാത്രക്കാരോട് മാപ്പ് പറഞ്ഞത്.
ചൊവ്വാഴ്ച രാവിലെ സുക്ബ എക്സ്പ്രസ് മിനാമി നാഗരെയെമ സ്റ്റേഷനില്‍ നിന്നാണ് 20 സെക്കന്‍ഡ് നേരത്തെ ട്രെയിന്‍ പുറപ്പെട്ടത്.
ടോക്കിയോയിലെ അകിഹബറയില്‍ നിന്ന് സുകുബയിലെ ഇബാറകിയിലേക്കുള്ളതായിരുന്നു ട്രെയിന്‍.
ഇരു സ്റ്റേഷനുകള്‍ക്കുമിടയിലും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമാണ് ഉള്ളത്. പരാതികള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഗുരുതരമായ പ്രശ്നമാണെന്ന് മനസിലാക്കി ഓപ്പറേറ്റര്‍ മാപ്പ് പറയുകയാണ് ഉണ്ടായത്.
RELATED ARTICLES

Most Popular

Recent Comments