Saturday, May 24, 2025
HomeKeralaഐ.എസ്.എല്‍ ഉദ്ഘാടന മാമാങ്കത്തില്‍ പങ്കെടുക്കാന്‍ സച്ചിനെത്തി.

ഐ.എസ്.എല്‍ ഉദ്ഘാടന മാമാങ്കത്തില്‍ പങ്കെടുക്കാന്‍ സച്ചിനെത്തി.

ഐ.എസ്.എല്‍ ഉദ്ഘാടന മാമാങ്കത്തില്‍ പങ്കെടുക്കാന്‍ സച്ചിനെത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ഐ.എസ്.എല്ലിന്‍റെ നാലാം സീസണിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചിയിലെത്തി. 11:50 ഓടെയാണ് സച്ചിന്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ഭാര്യ അഞ്ജലിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആരാധകരുടെ മികച്ച പിന്തുണ കേരള ബ്ലാസ്റ്റേഴ്സിനുണ്ടെന്നും മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സച്ചിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളും സച്ചിന്‍ നേര്‍ന്നു. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയാനും സച്ചിന്‍ മറന്നില്ല.
RELATED ARTICLES

Most Popular

Recent Comments