പി.പി. ചെറിയാന്‍.
അറ്റ്ലാന്റാ: ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണിയും മലയാളിയുമായ സച്ചിന്‍ വര്‍ഗീസ് (35) ജോര്‍ജിയ സംസ്ഥാന പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നു.നവംബര്‍ 7ന് നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന വോട്ടുകള്‍ നേടിയ രണ്ടു സ്ഥാനാര്‍ത്ഥികള്‍ ബി ന്യുഗ്യന്‍ 39.7% , സച്ചിന്‍ വര്‍ഗീസ് 34% ഡിസംബര്‍ 5 ന് നടക്കുന്ന റണ്‍ ഓഫ് മത്സരങ്ങളില്‍ വീണ്ടും മാറ്റുരക്കും. റണ്‍ ഓഫീല്‍ സച്ചിനാണ് കൂടുതല്‍ സാധ്യത.
നവംബര്‍ 7 ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റില്‍ (4) സ്ഥാനാര്‍ത്ഥികളില്‍ 2 പേര്‍ മത്സര രംഗത്ത് നിന്നും പുറം തള്ളപ്പെട്ടിരുന്നു.
നിലവിലുള്ള ഡമോക്രാറ്റില്‍ പ്രതിനിധി സ്റ്റേയ്സി എബ്രഹാംസ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് രാജിവെച്ച 89 ഡിസ്ട്രിക്റ്റില്‍ (ഉഋഗഅഘആ ഇഛഡചഠഥ) നിന്നാണ് സച്ചിന്‍ വര്‍ഗീസ് മത്സരിക്കുന്നത്.ജോര്‍ജിയ സംസ്ഥാന പ്രതിനിധി സഭയിലേക്ക് ആദ്യമായാണ് ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥി മത്സര രംഗത്തെത്തുന്നത്.
കേരളത്തിലെ മാവേലിക്കരയില്‍ നിന്നും മാതാപിതാക്കളോടൊപ്പം ഒന്നര വയസ്സിലാണ് വര്‍ഗീസ് അമേരിക്കയില്‍ എത്തിയത്. എന്‍ജീനീയറിംഗ് ബിരുദധാരിയായ വര്‍ഗീസ് വാട്ടര്‍ഷെഡ് മാനേജ്മെന്റ് അറ്റ്ലാന്റാ ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനാണ്. പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും കൂടാതെ നിയമബിരുദവും നേടിയിട്ടുള്ള ജോര്‍ജിയ ലജിസ്ലേഷര്‍ ബ്ലാക്ക് കോക്കസിനെയാണ് പ്രതിനിധീകരിക്കുന്നത്.