Monday, May 12, 2025
HomeKeralaവിശ്വാസികൾ സാമൂഹിക നീതിക്കായി എഴുന്നേറ്റു നിൽക്കണം: ശൈഖ് മുഹമ്മദ് കാരക്കുന്ന്.

വിശ്വാസികൾ സാമൂഹിക നീതിക്കായി എഴുന്നേറ്റു നിൽക്കണം: ശൈഖ് മുഹമ്മദ് കാരക്കുന്ന്.

വിശ്വാസികൾ സാമൂഹിക നീതിക്കായി എഴുന്നേറ്റു നിൽക്കണം: ശൈഖ് മുഹമ്മദ് കാരക്കുന്ന്.

നൗഷാദ് ആലവി.
ആലത്തൂർ: അക്രമവും അനീതിയും കൊടുകുത്തിവാഴുന്ന സമകാലീന സാഹചര്യത്തിൽ വിശ്വാസികൾ സാമൂഹിക നീതിക്കായി എഴുന്നേറ്റു നിൽക്കണമെന്ന് ജമാഅത്തെ ഇസ് ലാമി സംസ്ഥാന അസി.അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് അഭിപ്രായപ്പെട്ടു. നന്മ സ്ഥാപിക്കലും തിന്മ വിരോധിക്കലും വിശ്വാസികളുടെ കടമയാണെന്നാണ് ഖുർആൻ പരിചയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ആലത്തൂർ മോഡൽ സ്കൂളിൽ നടന്ന ജില്ല സമിതി ദ്വിദിന സംയുക്ത കാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് അബ്ദുൽ ഹകീം നദ് വി അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിലായി ടി.മുഹമ്മദ് വേളം, നൗഷാദ് സി.എ, ആർ.യൂസുഫ്, പി.കെ ജമാൽ, എന്നിവർ സംവദിച്ചു. പി.സി ഹംസ,സഫിയ ശറഫിയ്യ, നൗഷാദ് മുഹ് യുദ്ദീൻ, ബഷീർ ഹസൻ നദ്‌ വി, സഫിയ അടിമാലി,നൗഫൽ എ.കെ, ഫാസിൽ മജീദ്, മുഫീദ.വി, ശിഹാബ് നെന്മാറ, റംസിയ എന്നിവർ സംസാരിച്ചു. ബഷീർ പുതുക്കോട്, സക്കീർ ഹുസൈൻ, ദിൽഷാദ് അലി, റഹീമ പത്തിരിപ്പാല, ഹബീബ മൂസ, ലുഖ്മാൻ ആലത്തൂർ, ഷാജഹാൻ കൊല്ലങ്കോട്, ഫാരിസ് വല്ലപ്പുഴ,അനീസ് തിരുവിഴാംകുന്ന്, ഷാഹിൻ ആലത്തൂർ എന്നിവർ നേതൃത്വം നൽകി.
Photo Caption: ആലത്തൂരിൽ നടന്ന ജില്ല സമിതി സംയുക്ത കാമ്പ് ജമാഅത്തെ ഇസ് ലാമി സംസ്ഥാന അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു.

 

RELATED ARTICLES

Most Popular

Recent Comments