നൗഷാദ് ആലവി.
പാലക്കാട് : മലർവാടി, ടീൻ ഇന്ത്യ, മാധ്യമം ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം പാലക്കാട് സബ് ജില്ല തല മത്സരം മോഡൽ ഹൈസ്കൂൾ പേഴുംകരയിൽ വെച്ച നടന്നു.
ഹൈസ്‌കൂൾ വിഭാഗത്തിൽ എം.പ്രശാന്ത് (ജി.എച്.എസ്.എസ്. കുമാരപുരം), എൽദോ മാത്യു ബിനോയ് (എച്.എസ്. പുലിയപറമ്പ്), ഫർഹാൻ നാസും (ബി.ഇ. എസ്.ബി.ടി. വി. കല്ലേക്കാട്)
യു. പി. വിഭാഗത്തിൽ എം.വി. അഖിൽ കൃഷ്ണൻ ( എ. യു. പി.എസ്. ചെമ്പ്രകുളം), ജെ.എസ്. ആരതി (ജി.എച്.എസ്. ഉമ്മനി), ഗോവിന്ദ് (ബി.ഇ. എസ്.ബി.ടി. വി. കല്ലേക്കാട്)
എൽ.പി. വിഭാഗത്തിൽ
ആർ.എസ്.അവന്ദിക ( ഗവ. മോയിൻ എൽ.പി), സിനാൻ മുഹമ്മദ് (മോഡൽ ഹൈസ്ക്കൂൾ പേഴുംകര), എസ്. ആകാശ് (എസ്.എൻ. യു. പി സ്കൂൾ കൊടുന്തിരപുള്ളി)
യഥാക്രമം ഒന്ന്,രണ്ട്, മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.
ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ്
പി.എച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സംഘടന സെക്രട്ടറി അബൂഫൈസൽ ഉൽഘാടനം നിർവഹിച്ചു. മലർവാടി സംസ്‌ഥാന സമിതിയംഗം നൗഷാദ് ആലവി , ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയംഗം അലവി ഹാജി സമ്മാന വിതരണം നടത്തി.
ഖലീലുൽ റഹ്മാൻ, കരീം മാസ്റ്റർ, അനസ് മൂലോട്, ഫാറൂഖ് ഓടന്നൂർ, സൈഫുദ്ധീൻ, കെ.എസ്. മൻസൂർ അലി, പി. മുഹമ്മദ് അഷ്റഫ്, അഷ്റഫ് മേപ്പറമ്പ്, ഷഫീഖ് അജ്മൽ, അബ്ദുൽ സലാം, എസ്.ബി. ഖദീജ, സഈദ ടീച്ചർ എന്നിവർ നേത്രത്വം നൽകി.
സബ് ജില്ലാ തലങ്ങളിൽ വിജയിക്കുന്നവർക്കുള്ള ജില്ലാതല മത്സരം നവം.18 രാവിലെ 9.30 ന് പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂളിൽ നടക്കും. ബന്ധപ്പെടേണ്ട നമ്പർ 9446335257
ഫോട്ടോ : മലർവാടി, ടീൻ ഇന്ത്യ, മാധ്യമം ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം പാലക്കാട് സബ് ജില്ല തല മത്സര സമാപന സെക്ഷൻ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സംഘടന സെക്രട്ടറി അബൂഫൈസൽ ഉത്ഘാടനം നിർവഹിക്കുന്നു.