ജയ് പിള്ള.
ഇന്ത്യയിൽ കറൻസി നിരോധനം നടപ്പിൽ വന്നിട്ടു ഒരു വര്ഷം തികയുന്നു.വിവിധ അഭിപ്രായങ്ങളിൽ മുങ്ങി താഴ്ന്ന കേന്ദ്ര നടപടികൾ അനുദിനം വർധിക്കുന്നു.നോട്ട് നിരോധനവും,ജി എസ് ടി യും തൊട്ടാൽ പൊള്ളുന്ന കാരിരുമ്പു പോലെ ആണ് രാഷ്ട്രീയക്കാർക്ക്.ഒന്നാന്തരം രാഷ്ട്രീയ ആയുധം.വിമർശനങ്ങളുടെ മുള്ളുമുനയിൽ നിൽക്കുന്ന രണ്ടു തീരുമാനങ്ങൾ,ഇന്ത്യയുടെ മാറിലൂടെ രണ്ടു വഴികൾ.
ആരാണ് വിമര്ശിക്കുന്നവരും,പ്രതിരോധിക്കുന്നവരും എന്ന് മാത്രം പരിശോധിച്ചാൽ മനസ്സിലാകുന്ന ഒന്നുണ്ട്
മാധ്യമങ്ങൾ,എതിർ രാഷ്‌ടീയ കക്ഷികൾ,ഏതു പാർട്ടിക്കും,ഏതവസരത്തിലും,ഏതു കൊടിയും,കാലും പിടിക്കുന്ന ഇന്ത്യയിൽ ഒരിടത്തും രജിസ്റ്റർ ചെയ്യാത്ത “സമര തൊഴിലാളികൾ”(കേരളത്തിൽ,മലയാളി,ബംഗാളി,മണിപ്പൂരി,ആസാമി ..)
കഴിഞ്ഞ ഒരു വർഷത്തെ പ്രധാനവും,അപ്രധാനവും ആയ പത്രവാർത്തകൾ,പ്രതികരണങ്ങൾ മാത്രം ഒന്ന് ഓടിച്ചു നോക്കിയാൽ മനസ്സിലാകുന്ന ഒന്നുണ്ട് എതിർക്കുന്ന പക്ഷം പ്രതിപക്ഷവും,എഴുതുന്ന പക്ഷം മറുപക്ഷവും.നിരോധിച്ച കറൻസിയും,കേടായ കറൻസിയും കടലാസ് പ്രസ്സിങ് ബോർഡുകൾ ആക്കുന്ന ഫാക്ടറി ഇടതു പക്ഷ തൊഴിലാളികൾ കണ്ണൂരിൽ നടത്തുന്ന അതെ സമയം നോട്ടു നിരോധനം തെറ്റായ നടപടി എന്ന് കൊട്ടി ഘോഷിക്കുന്ന ഇടതു സർക്കാർ പിണറായിയുടെ നാട്ടിൽ നിന്നും കോടിക്കണക്കിനു നോട്ടുകളിൽ തീർത്ത പാനൽ ബോർഡുകൾ വിദേശത്തേക്ക് കയറ്റി അയക്കുന്നു.ഇത് റിപ്പോർട്ട് ചെയ്ത ഏഷ്യാ നെറ്റിനും പലപ്പോഴും എ കെ ജി സെന്ററിനെ പോലെ ഇത് അറിയില്ല.
കേരളത്തിൽ കെ എം മാണിയും,തോമസ് ഐസക്കും ഒഴികെ ആരും സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടില്ല.. മാണി സാർ പഠിച്ചവന്റെ വിദ്യ അവതരിപ്പിക്കുമ്പോൾ പഠിച്ച വിദ്യ അവതരിപ്പിക്കാൻ പറ്റാത്ത വ്യക്തിയാണ് ഐസക്ക് മാഷ്.ഒരു സംശയം മാത്രം .ആരാണ് ജി എസ് റ്റി കേരളത്തിൽ ഭംഗിയായി പ്രാവർത്തികം അയക്കേണ്ടത് മോദിജിയോ,അതോ ഐസക്ക് ന്യൂട്ടാണോ?
ഐസക്ക് ന്യൂട്ടൻ തന്നെ.അവനവന്റെ പണി ചെയ്യാതെ,വിലക്കയറ്റം നിയന്ത്രിക്കാതെ കേരളം സർക്കാർ നടത്തുന്ന നടപടികൾ മലർന്നു കിടന്നു തുപ്പുന്നതു പോലെ ആണ്.വീണ്ടും പൊതു ജനങ്ങളെ,വോട്ടർമാരെ കഴുതകൾ ആക്കുന്നു….രാഷ്ട്രീയം തൊഴിൽ ആകുമ്പോൾ ഇവിടെ ഉദ്ധരിച്ച രണ്ടു വിഷയങ്ങളിലും ഇന്ത്യയിലെയും ഇന്ത്യ യെ പഠിച്ചവരും ആദരിക്കുന്നവരും ആയ ഇന്ത്യൻ വംശജരായ സാമ്പത്തിക വിദക്തർ നൂറു ശതമാനവും,ശരിയയായ നടപടി എന്നും,ഇന്ത്യയുടെ വളർച്ചക്ക് അഭികാമ്യം എന്നും വക്കിലായിരുത്തുകയും,മാധ്യമങ്ങൾക്കു മുൻപിൽ ആർട്ടിക്കിളുകൾ എഴുതിയും,ചിത്രസംയോജനവും നടത്തി കാത്തു നിൽക്കുന്നു ..
(എന്റെ വ്യക്തിപരമായ ഇമെയിലിൽ പ്രസിദ്ധീകരണത്തിനായി വന്ന പഠന റിപ്പോർട്ടുകൾ ആവശ്യമുള്ളവർ ബന്ധപ്പെടുക editormaattoli@gmail.com )
ലോക രാഷ്ട്രങ്ങൾക്കും,സാമ്പത്തീക സ്രോതസ്സുകൾക്കും,മാധ്യമ കച്ചവടങ്ങൾക്കും മുന്നിൽ അടിയറ വെക്കാത്ത ഇന്ത്യൻ പ്രധാനമന്ത്രിയെ ഞാൻ അനുകൂലിൽക്കുന്നു,മാധ്യമ,രാഷ്ട്രീയ ചർച്ചകൾക്ക് അടിയറവുവക്കാത്ത ഇന്ത്യൻ സാമ്പത്തീക വ്യവസ്ഥിതി ലോകത്തിനു പാഠം ആകേണ്ടി ഇരിക്കുന്നു എന്ന് അടിവരയിടുന്നു രാഷ്ട്രീയ,മാധ്യമ കൽപനകൾ മറന്നു കൊണ്ട് തന്നെ.ജയ് IPI