Tuesday, April 8, 2025
HomeAmericaപ്രവാസി വൈദികൻ നാട്ടിൽ വന്നു സൂപ്പർ ഹിറ്റായി.

പ്രവാസി വൈദികൻ നാട്ടിൽ വന്നു സൂപ്പർ ഹിറ്റായി.

പ്രവാസി വൈദികൻ നാട്ടിൽ വന്നു സൂപ്പർ ഹിറ്റായി.

തോമസ്‌.
 .അച്ഛന്റെ പ്രോഗ്രാം വീഡിയോ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് .അച്ഛനെ കുറിച്ചുള്ള ഒരു ഷോർട് മെസ്സേജ് താഴെ കൊടുക്കുന്നു

1, https://www.facebook.com/flowersonair/videos/1554869481225369/

2, https://www.facebook.com/278207049358330/videos/279040165941685/

3, https://www.facebook.com/anup.lalloo/videos/1257759524329089/

Fr. വിൽ‌സൺ മേച്ചേരിൽ ,കത്തോലിക്കപുരോഹിതൻ – MCBS സഭാഗം.
( മേച്ചേരിൽ സേവ്യർ- ന്റെയുംലില്ലിക്കുട്ടി -യുടെയും മൂത്ത മകൻ- വിനോദ് , വിജയ് , വിന്നിഎന്നിവർ സഹോദരങ്ങൾ )
നാട് : ഇലഞ്ഞി Ernakulam district
സ്കൂൾ വിദ്യാഭാസം : സെന്റ്മേരീസ് സ്കൂൾ , പള്ളിപ്പുറം &പട്ടാര്യ സമാജം ഹൈസ്കൂൾ ,പള്ളിപ്പുറം.
തത്വ ശാസ്ത്ര പഠനം: ജീവലയഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി &ബാംഗ്ലൂർ യൂണിവേഴ്സിറ്റി (ഫിലോസഫി പഠനകാലത്ത്Intersem മീറ്റ് കലോത്സവങ്ങളിലുംphilosophy ഇൻസ്റ്റിറ്റ്യൂട്ട്കലോത്സവങ്ങളിലും കലാപ്രതിഭ.
ശ്രീ സ്വാതി തിരുനാൾ സംഗീതകോളേജിൽ നിന്നും സംഗീതത്തിൽബിരുദവും ബിരുധാനാന്തരബിരുദവും – സംഗീതത്തിൽ Post – Graduation നു കേരളംയൂണിവേഴ്സിറ്റി First Rank Holder.
ഇപ്പോൾ ഓസ്ട്രിയ-യുടെതലസ്ഥാനമായ വിയന്ന- യിൽ സംഗീതത്തിൽ ഉപരിപഠനവും വൈദികവൃത്തിയും.
Facebook Tweet LinkedIn കുഞ്ഞുപെങ്ങളുടെ വിവാഹവേദി മുതൽ മിനിസ്ക്രീൻ വരെ; ഈ യുവവൈദികൻ പാടിക്കയറിയത് മലയാളിമനസിൽ
ഒറ്റ ഗാനം കൊണ്ട് ഇന്ന് സോഷ്യൽ മീഡിയയിൽ താരമായി തിളങ്ങിനില്ക്കുകയാണ് ഫാ. വിൽസൺ മേച്ചേരിൽ എന്ന മലയാളി വൈദികൻ. കുഞ്ഞനിയത്തിയുടെ വിവാഹവേദിയിൽ “സംഗീതമേ അമരസല്ലാപമേ’ പാടി ഞെട്ടിച്ച ഈ യുവവൈദികൻ തന്‍റെ സംഗീതമാധുര്യം കൊണ്ട് മിനിസ്ക്രീനിലും താരമായി മാറി.
ഓസ്ട്രിയയിലെ വിയന്നയിൽ ദേവാലയ സംഗീതത്തിൽ ഉപരിപഠനവും അതിനൊപ്പം വൈദിക വൃത്തിയും നടത്തുന്ന, എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയായ ഫാ. വിൽസണ്‍ മേച്ചേരിൽ തന്‍റെ സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. വിവാഹ ചടങ്ങിനിടെ വേദിയിൽ വച്ച് വധൂവരന്മാരെ സാക്ഷിനിർത്തി “സംഗീതമേ അമരസല്ലാപമേ ….’ എന്ന് പാടിത്തുടങ്ങുമ്പോൾ അദ്ദേഹം പോലും വിചാരിച്ചില്ല സോഷ്യൽ മീഡിയ തന്‍റെ പാട്ട് വൈറലാക്കുമെന്ന്.
ഫേസ്ബുക്കിൽ പാട്ട് കത്തിക്കയറിയതോടെ ഫ്ളവേഴ്സ് ചാനൽ അധികൃതർ വിൽസൺ അച്ചനെ കോമഡി ഉത്സവം പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചു. ചാനലിൽ അദ്ദേഹം മനോഹരമായി പാടുന്നത് കണ്ട് നിരവധിയാളുകളാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.
വെറുതെ ഒരു രസത്തിന് വേദിയിൽ കയറി പാടിയതല്ല വിൽസൺ അച്ചൻ. സംഗീതം വൈദികവൃത്തിക്കൊപ്പം ദൈവതുല്യമായി കാണുന്ന കലാ ഉപാസകൻ കൂടിയാണ് അദ്ദേഹം. ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ നിന്നും സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം വിയന്ന നഗരത്തിലുള്ള ഒരു ജർമൻ ഇടവകയിൽ പുരോഹിതനായി സേവനമനുഷ്ഠിക്കുകയുമാണ്. വൈദിക പഠന കാലയളവിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ഫാ. വിൽസണ്‍ കലാപ്രതിഭ പട്ടവും സ്വന്തമാക്കിയിട്ടുണ്ട് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മ്യൂസിക് മാസ്റ്റേഴ്സിൽ അദ്ദേഹം ഒന്നാം റാങ്ക് അദ്ദേഹം കരസ്ഥമാക്കിയപ്പോൾ ഗായകൻ നജീം അർഷാദ് ആണ് രണ്ടാം റാങ്ക് നേടിയത്.
സംഗീതം വഴി അച്ഛന് കിട്ടുന്ന നന്മകൾ മറ്റുള്ളവരെ സഹായിക്കുന്നതിനും പാവപ്പെട്ട ആരോരുമില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനും അച്ഛൻ വിനിയോഗിക്കുന്നു സൊബ് എന്ന അനാഥ കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്ന ചാരിറ്റബിൾ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും അച്ഛനാണ് .സംഗീത മേഖലയിൽ അച്ഛനെ തേടി ഒരുപാട് അവസരങ്ങൾ വരട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം
എറണാകുളം ജില്ലയിലെ ഇലഞ്ഞി മേച്ചേരിൽ സേവ്യർ- ലില്ലിക്കുട്ടി ദന്പതികളുടെ നാലു മക്കളിൽ മുതിർന്നയാളാണ് ഫാ. വിൽസൺ. എംസിബിഎസ് സന്യാസസഭാംഗമാണ്. വിനോദ്, വിജയ്, വിന്നി എന്നിവരാണ് സഹോദരങ്ങൾ
ഡാന്‍സ് കളിക്കുന്ന അച്ചന് ശേഷം ഹിറ്റായി ഫാദര്‍ വില്‍സണ്‍ മേച്ചേരിലിന്റെ പാട്ട്! ഇതാണ് വൈദികന്‍!!!
‘സംഗീതമേ അമരസല്ലാപമേ’ എന്ന ഒറ്റ ഗാനം കൊണ്ട് ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമായി തിളങ്ങിയിരിക്കുകയാണ് ഫാ. വില്‍സണ്‍ മേച്ചേരില്‍ എന്ന വൈദികന്‍. അനിയത്തിയുടെ വിവാഹത്തിനിടെയാണ് യുവവൈദികന്‍ തന്റെ സംഗീതമാധുര്യം കൊണ്ട് മിനിസ്‌ക്രീനിലും താരമായി മാറിയത്.
ഓസ്ട്രിയയിലെ വിയന്നയില്‍ ദേവാലയ സംഗീതത്തില്‍ ഉപരി പഠനവും അതിനൊപ്പം വൈദികനായും പ്രവര്‍ത്തിക്കുന്ന, എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയായ ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. വിവാഹ ചടങ്ങിനിടെ വേദിയില്‍ വച്ച് വധൂവരന്മാരെ സാക്ഷിനിര്‍ത്തി ‘സംഗീതമേ അമരസല്ലാപമേ ….’ എന്ന് പാടിത്തുടങ്ങുമ്പോള്‍ അദ്ദേഹം പോലും വിചാരിച്ചില്ല സോഷ്യല്‍ മീഡിയ തന്റെ പാട്ട് വൈറലാക്കുമെന്ന്.
അച്ചന്റെ പാട്ട്
എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയായ ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ സഹോദരിയുടെ വിവാഹ ചടങ്ങിനിടെ വേദിയില്‍ വച്ച് വധൂവരന്മാരെ സാക്ഷിനിര്‍ത്തി ‘സംഗീതമേ അമരസല്ലാപമേ’ എന്ന് തുടങ്ങുന്ന പാട്ട് പാടുകയായിരുന്നു. അച്ചന്‍ ഒരിക്കല്‍ പോലും ആ പാട്ട് ഇത്രയും ഹിറ്റാവുമെന്ന് കരുതിയിട്ടുണ്ടാവില്ല.
ചാനല്‍ പരിപാടിയിലും
ഫേസ്ബുക്കില്‍ പാട്ട് കത്തിക്കയറിയതോടെ ഫ്‌ളവേഴ്‌സ് ചാനല്‍ അധികൃതര്‍ വില്‍സണ്‍ അച്ചനെ കോമഡി ഉത്സവം പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. ചാനലില്‍ അദ്ദേഹം മനോഹരമായി പാടുന്നത് കണ്ട് നിരവധിയാളുകളാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.
സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും
സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും
വില്‍സണ്‍ അച്ചന്‍ വെറുതെ ഒരു രസത്തിന് വേദിയില്‍ കയറി പാടിയതല്ല. സംഗീതം വൈദികവൃത്തിക്കൊപ്പം ദൈവതുല്യമായി കാണുന്ന കലാ ഉപാസകന്‍ കൂടിയാണ് അദ്ദേഹം. ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്നും സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം വിയന്ന നഗരത്തിലുള്ള ഒരു ജര്‍മന്‍ ഇടവകയില്‍ പുരോഹിതനായി സേവനമനുഷ്ഠിക്കുകയുമാണ്.
കലാപ്രതിഭ പട്ടവും സ്വന്തമാക്കി
വൈദിക പഠന കാലയളവില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ഫാ. വില്‍സണ്‍ കലാപ്രതിഭ പട്ടവും സ്വന്തമാക്കിയിട്ടുണ്ട് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും മ്യൂസിക് മാസ്റ്റേഴ്‌സില്‍ അദ്ദേഹം ഒന്നാം റാങ്ക് അദ്ദേഹം കരസ്ഥമാക്കിയപ്പോള്‍ ഗായകന്‍ നജീം അര്‍ഷാദ് ആണ് രണ്ടാം റാങ്ക് നേടിയത്.
സൗജന്യമായി സംഗീതം പഠിപ്പിക്കുന്നു
സൗജന്യമായി സംഗീതം പഠിപ്പിക്കുന്നു
സംഗീതം വഴി അച്ഛന് കിട്ടുന്ന നന്മകള്‍ മറ്റുള്ളവരെ സഹായിക്കുന്നതിനും പാവപ്പെട്ട ആരോരുമില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനും അച്ഛന്‍ വിനിയോഗിക്കുന്നു സൊബ് എന്ന അനാഥ കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്ന ചാരിറ്റബിള്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും അച്ഛനാണ് .സംഗീത മേഖലയില്‍ അച്ഛനെ തേടി ഒരുപാട് അവസരങ്ങള്‍ വരട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം
കുടുംബം
കുടുംബം
എറണാകുളം ജില്ലയിലെ ഇലഞ്ഞി മേച്ചേരില്‍ സേവ്യര്‍ ലില്ലിക്കുട്ടി ദമ്പതികളുടെ നാലു മക്കളില്‍ മുതിര്‍ന്നയാളാണ് ഫാ. വില്‍സണ്‍. എംസിബിഎസ് സന്യാസസഭാംഗമാണ്. വിനോദ്, വിജയ്, വിന്നി എന്നിവരാണ് സഹോദരങ്ങള്‍.465
RELATED ARTICLES

Most Popular

Recent Comments