Friday, May 23, 2025
HomeNewsഗോരഖ്പുരില്‍ നാലു ദിവസത്തിനിടെ മരിച്ചത് 58 കുട്ടികള്‍.

ഗോരഖ്പുരില്‍ നാലു ദിവസത്തിനിടെ മരിച്ചത് 58 കുട്ടികള്‍.

ഗോരഖ്പുരില്‍ നാലു ദിവസത്തിനിടെ മരിച്ചത് 58 കുട്ടികള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ലക്നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ ശിശുമരണം അവസാനിക്കുന്നില്ല. കഴിഞ്ഞ നാലു ദിവസത്തിനിടെ ബാബാ രാഗവ ദാസ് മെഡിക്കല്‍ കോളജ് (ബിആര്‍ഡി) ആശുപത്രിയില്‍ മരിച്ചത് 58 കുട്ടികള്‍. ഇതില്‍ ഒരു മാസം പോലും തികയാത്ത 32 കുട്ടികളും ഉള്‍പ്പെടുന്നതായി കമ്യൂണിറ്റി മെഡിസിന്‍ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഗസ്റ്റില്‍ അഞ്ചു ദിവസത്തിനിടെ 70 കുട്ടികള്‍ മരിച്ചതോടെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിനിധീകരിക്കുന്ന മണ്ഡലമായ ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് കുപ്രസിദ്ധിയിലേക്ക് ഉയരുന്നത്. ഇതില്‍ കൂടുതല്‍ കുട്ടികളും മരിച്ചത് ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്നായിരുന്നു.
RELATED ARTICLES

Most Popular

Recent Comments