പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍ ഡി സി: ലോയറായ മനീഷാ സിംഗിനെ (45) എക്കണോമിക് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി നിയമിക്കുന്നതിന് സെനറ്റ് അംഗീകാരം നല്‍കി.നവംബര്‍ 2 അമേരിക്കയുടെ സാമ്പത്തിക നയങ്ങള്‍ക്ക് രൂപം നല്‍കുന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തന്ത്ര പ്രധാന സ്ഥാനത്ത് മനീഷയെ നിയമിക്കുന്നതിനുള്ള തീരുമാനം ശബ്ദവോട്ടോടെയാണ് സെനറ്റ് അംഗീകരിച്ചത്.
2017 ജനുവരി മുതല്‍ ഒഴിഞ്ഞുകിടക്കുന്ന ചാള്‍സ് റിവികിന്‍ വഹിച്ചിരുന്ന സ്ഥാനത്താണ് ഇന്ത്യന്‍ അമേരിക്കന്‍ വനിത നിയമിതയായിരിക്കുന്നത്.സെപ്റ്റംബര്‍ 11 നായിരുന്ന മനീഷയെ ട്രംമ്പ് ഈ സംസ്ഥാനത്തേക്ക് നാമ നിര്‍ദ്ദേശം ചെയ്തിരുന്നത്.ഫ്ളോറിഡായില്‍ താമസിക്കുന്ന മനീഷാ സിംഗ് സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി എയ്ഡ്, എക്കണോമിക്ക്സ് ബ്യൂറോ, എനര്‍ജി ആന്റ് ബിസിനസ്സ് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടയായി പ്രവര്‍ത്തിച്ചിരുന്നു.
ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മനീഷ വാഷിംഗ്ടണ്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എല്‍ എല്‍ എം (ഇന്റര്‍നാഷണല്‍ ലീഗല്‍ സ്റ്റഡീസ്) ബിരുദവും, പത്തൊമ്പതാം വയസ്സില്‍ മയാമി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും, നെതര്‍ലാന്റില്‍ നിന്നുള്ള ലീഡല്‍ ലൊ സ്കൂളില്‍ നിന്നുള്ള ബിരുദവും കരസ്ഥമാക്കി.