സാന്‍ഫ്രാന്‍സിസ്‌കോ: കേരള പിറവിയോടനുബന്ധിച്ചു , മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (MANCA ) സംഘടിപ്പിച്ച നാലാമത് നാഷണല്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ് മത്സരങ്ങള്‍ കാണികള്‍ക്കു ആവേശകരമായി.
പതിനാറോളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ, അഡ്വാന്‍സ്ഡ് കാറ്റഗറി വിഭാഗത്തില്‍ ടീം സാന്‍ലി ആന്‍ന്റോ, കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ടീം കറിയെ (സാന്‍ഹോസെ) തുടര്‍ച്ചയായ രണ്ടുസെറ്റുകളില്‍ പരാജയപ്പെടുത്തിയാണ ്ചാമ്പ്യന്മാരായത്.
ഇന്റര്‍ മീഡിയേറ്റ് വിഭാഗത്തില്‍, ബേസ് പൈക്കേഴ്‌സ് ടീംജേതാക്കളായി ,സര്‍ഗം സ്‌പൈക്കേഴ്‌സ് ടീമിനെ രണ്ടുസെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബേസ്‌പൈക്കേഴ്‌സ് ചാമ്പ്യന്‍മാരായത്.
മലയാള സിനിമനടനും, നിര്‍മ്മാതാവും, എഴുത്തുകാരനും ആയ തമ്പി ആന്റണി മെഗാസ്‌പോണ്‍സര്‍ഷിപ്പും അഡ്വാന്‍സ് കാറ്റഗറി ഫസ്റ്റ്‌െ്രെപസ് ക്യാഷ് അവാര്‍ഡും സ്‌പോണ്‍സര്‍ ചെയ്തപ്പോള്‍, അറ്റോര്‍ണി ചാള്‍സ് നെല്ലരി ആണ് സെക്കന്റ് പ്രൈസ് ക്യാഷ് അവാര്‍ഡ ്‌സ്‌പോണ്‍സര്‍ ചെയ്തത്.
ഇന്റര്‍മീഡിയേറ്റ് വിഭാഗങ്ങളിലെ ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ചെയ്തത ്‌റിയല്‍റ്റര്‍ പാള്‍ തോട്ടുങ്കല്‍ ആണ്. ഇവരെ കൂടാതെ ക്‌നാനായ അച്ചായന്‍സ് ,ടേക്വിസ്ത , ഫൗണ്ടിങ് മൈന്‍ഡ്‌സ് , ഫിറ്റ്‌സ്ക്യുര്‍ എന്നീവരും വോളീബോള്‍ ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്തിരുന്നു.
വിജയികള്‍ക്ക് തമ്പി ആന്റണി, പോള്‍ തോട്ടുങ്കല്‍, ആന്റണി ഇല്ലിക്കല്‍, ലബോണ്‍ മാത്യു , ജോസഫ് അയൂകാരന്‍, ജോസഫ് കുര്യന്‍ എന്നിവര്‍ ട്രോഫിയും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.
ചെണ്ടമേളങ്ങുളുടെ അകമ്പടിയോടെ ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ ടീം കറി , മങ്ക ഇവര്‍റോളിങ്ങ് ട്രോഫ ിസമ്മാനദാനചടങ്ങില്‍ എത്തിച്ചത്.