Saturday, April 26, 2025
HomeNewsനാല് വയസുകാരന്റെ മരണത്തിന് കാരണമായത് പാക്കറ്റ് ചിപ്സ്.

നാല് വയസുകാരന്റെ മരണത്തിന് കാരണമായത് പാക്കറ്റ് ചിപ്സ്.

നാല് വയസുകാരന്റെ മരണത്തിന് കാരണമായത് പാക്കറ്റ് ചിപ്സ്.

ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദ്രാബാദ് : ചിപ്സ് പാക്കറ്റില്‍ നിന്ന് ചിപ്സ് കഴിക്കുന്നതിനിടെ അതിലുണ്ടായിരുന്ന ചെറിയ കളിപ്പാട്ടം അബദ്ധത്തില്‍ വിഴുങ്ങി നാല് വയസുകാരന്‍ മരിച്ചു. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തക്കാളി റിംഗ്സ് എന്ന ചിപ്സ് പാക്കറ്റില്‍ പ്ലാസ്റ്റിക്കിന്റെ ചെറിയ കളിപ്പാട്ടം ഉണ്ടായിരുന്നു.
കുട്ടി ചിപ്സ് എടുത്ത് കഴിക്കുന്നതിനിടെ പ്ലാസ്റ്റിക് കളിപ്പാട്ടം വിഴുങ്ങുകയായിരുന്നു. കളിപ്പാട്ടത്തിന്റെ കഷ്ണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടി ഛര്‍ദ്ദിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ സ്നാക്ക് കമ്ബനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments