Friday, November 22, 2024
HomeAmericaകുഞ്ഞിന് പ്രതിരോധ കുത്തിവെപ്പ് നിരസിച്ച മാതാവിന് ജയില്‍ശിക്ഷ.

കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പ് നിരസിച്ച മാതാവിന് ജയില്‍ശിക്ഷ.

കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പ് നിരസിച്ച മാതാവിന് ജയില്‍ശിക്ഷ.

പി.പി. ചെറിയന്‍.
മിഷിഗണ്‍: ഒമ്പതു വയസ്സുള്ള മകന് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിന് വിസമ്മതിച്ച മാതാവിന് ഡിട്രോയ്റ്റ് ജഡ്ജി മെക്ക് ഡൊണാള്‍ഡ് അഞ്ചുദിവസത്തെ ജയില്‍ ശിക്ഷ വിധിച്ചു.
ഡിട്രോയ്റ്റില്‍ നിന്നുള്ള റബെക്ക ബ്രുഡാവ്(40) നാണ് വിശ്വാസത്തിനെതിരായി കുത്തിവെയ്പ്പു നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്.
റബെക്കയുടെ മുന്‍ ഭര്‍ത്താവ് മകന് കുത്തിവെയ്പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യം കുത്തിവെയ്പ്പിനനുകൂലമായിരുന്നുവെങ്കിലും, ഗര്‍ഭചിദ്രത്തിനു വിധേയമായ കുട്ടികളുടെ കോശങ്ങളില്‍ നിന്നും രൂപപ്പെടുത്തിയ മരുന്നാണ് കുത്തിവെക്കുന്നതിനുപയോഗിക്കുന്നതെന്നറിഞ്ഞതോടെ മാതാവ് തന്റെ തീരുമാനം മാറ്റുകയായിരുന്നു. ഇത്തരം മരുന്ന് ഉപയോഗിക്കുന്നതു തന്റെ വിശ്വാസത്തിന് എതിരാണെന്നും, ഇതിനേക്കാള്‍ നല്ലതു കുത്തിവെപ്പു ഒഴിവാക്കുന്നതാണെന്നും മാതാവ് പറഞ്ഞു.
മാതാവിനെ പിന്തുണ നല്‍കി റൈറ്റ് റ്റു ലൈഫ് മിഷിഗണ്‍ സംഘടന രംഗത്തെത്തി. കുട്ടികള്‍ക്കു പ്രതിരോധ കുത്തിവെപ്പു നല്‍കുന്നത് തീരുമാനിക്കുന്നതിനുള്ള അവകാശം മാതാപിതാക്കള്‍ക്കാണെന്ന് ഇവര്‍ പറയുന്നു. ഇതിനെതിരെ നിയമയുദ്ധം നടത്തുന്നതിന് തയ്യാറല്ലെന്നും, ജയില്‍ ശിക്ഷ സ്വീകരിക്കുകയാണെന്നും മാതാവ് പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments