Monday, May 12, 2025
HomeKeralaമദ്യപിച്ച്‌ പോലീസ് വാഹനം ഉപയോഗിച്ച ഐജിക്ക് സസ്പെന്‍ഷന്‍.

മദ്യപിച്ച്‌ പോലീസ് വാഹനം ഉപയോഗിച്ച ഐജിക്ക് സസ്പെന്‍ഷന്‍.

മദ്യപിച്ച്‌ പോലീസ് വാഹനം ഉപയോഗിച്ച ഐജിക്ക് സസ്പെന്‍ഷന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മദ്യപിച്ച്‌ പോലീസ് വാഹനത്തില്‍ യാത്ര ചെയ്തതിന് ക്രൈംബ്രാഞ്ച് ഐ.ജി ജയരാജിന് സസ്പെന്‍ഷന്‍. ഡി.ജി.പിയുടെ ശുപാര്‍ശ പ്രകാരം മുഖ്യമന്ത്രിയാണ് ഐജിയെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. ഒക്ടോബര്‍ 25-ന് ആയിരുന്നു അഞ്ചല്‍ തടിക്കാട് റോഡരികില്‍ നിര്‍ത്തിയിട്ട പോലീസിന്റെ ഔദ്യോഗിക വാഹനം കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ ക്രൈംബ്രാഞ്ച് ഐ.ജി ജയരാജിനെയും വാഹനത്തില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ ഐജിയുടെ ഡ്രൈവര്‍ക്കെതിരേ മാത്രം കേസെടുക്കാനായിരുന്നു അധികൃതരുടെ ശ്രമം. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഐജിക്കും ഡ്രൈവര്‍ സന്തോഷിനുമെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതോടെ ഡി.ജി.പി ഐജിയെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments