പി.പി. ചെറിയാന്‍.
ചിക്കാഗൊ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ജൂറി ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് നോട്ടീസ്.കുക്ക് കൗണ്ടി ജൂറി ഡ്യൂട്ടിക്ക് ഒബാമയെ നിയോഗിച്ച വിവരം ഒക്ടോബര്‍ 28 വെള്ളിയാഴ്ച കൊണ്ടി മീറ്റിംഗ് പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ ചീഫ് ജഡ്ജ് തിമോത്തി ഇവാന്‍സാണ് വെളിപ്പെടുത്തിയത്.
ഷിക്കാഗൊ കെന്‍വുഡ് നെമ്പര്‍ഹുഡില്‍ സ്വന്തമായി വീടുള്ള ഒബാമ നവംബറില്‍ ജൂറി ഡ്യൂട്ടിക്ക് ഹാജരാകുമെന്നാണ് വിശ്വസിക്കുന്നത്.ഒബാമ ഡ്യൂട്ടിക്ക് ഹാജരാകുമ്പോള്‍ ഉണ്ടാകുവാനിടയുള്ള സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഹാജരാകേണ്ട കോര്‍ട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കയാണ്.
അമേരിക്കയിലെ ഏതൊരു പൗരനേയും ജൂറി ഡ്യൂട്ടി നിയോഗിക്കുന്നതിനുള്ള അധികാരം കോടതികള്‍ക്ക് ഭരണ ഘടനാ വിഭാവനം ചെയ്യുന്നു.ഓപ്റ വിന്‍ഫ്രി, പ്രമുഖ രാഷ്ട്രീയക്കാര്‍, ഗവര്‍ണര്‍മാര്‍, മേയര്‍മാര്‍ തുടങ്ങി നിരവധി പേര്‍ ജൂറി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.ജൂറി ഡ്യൂട്ടിക്ക് ഹാജരാകുമെന്നാണ് ഒബാമ അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ ഒബാമയുമായി അടുത്ത വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.