ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ചെലവ് കുറക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ എ.ടി.എമ്മുകള്‍ പൂട്ടാനൊരുങ്ങി ബാങ്കുകള്‍. ഈ വര്‍ഷം ആഗസ്റ്റ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 358 എ.ടി.എമ്മുകള്‍ പൂട്ടിയിരുന്നു. എ.ടി.എമ്മുകള്‍ പരിപാലിക്കുന്നതിനായി വന്‍ തുകയാണ് ബാങ്കുകള്‍ക്ക് ചെലവാകുന്നത്. ഇവ അടച്ചു പൂട്ടിയാല്‍ ഈ തുക ലാഭിക്കാമെന്നാണ് ബാങ്കുകളുടെ കണക്ക് കൂട്ടല്‍. നഗരത്തില്‍ ഒരു എടിഎം മെഷീന്‍ സ്ഥാപിക്കാനായി 8,000 രൂപ മുതല്‍ 15,000 രൂപ വരെ നിലവില്‍ ബാങ്കുകള്‍ വാടക നല്‍കണം.