Friday, November 22, 2024
HomeAmericaഎം ബി എൻ ഫൗണ്ടേഷനു തുടക്കമായി.

എം ബി എൻ ഫൗണ്ടേഷനു തുടക്കമായി.

എം ബി എൻ ഫൗണ്ടേഷനു തുടക്കമായി.

വിനീത നായര്‍.
ന്യൂജേഴ്‌സി: “പ്രൊമോട്ടിങ് സ്‌കിൽസ്,സപ്പോർട്ടിങ് ഹെൽത്കെയർ “എന്ന ആശയവുമായി ന്യൂജേഴ്സിയിൽ ആരംഭിച്ച എം ബി എൻ ഫൗണ്ടേഷന്റെ ഉത്‌ഘാടനം ഒക്ടോബർ 15നു വൂഡ്ബ്രിഡ്ജ് മിഡിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഉത്‌ഘാടന പരിപാടിയോടനുബന്ധിച്ചു പൂമരം ഷോ 2017 അവതരിപ്പിച്ചു.
കുട്ടികളിലെയും,യുവജനങ്ങളിലെയും പ്രത്യേക കഴിവുകളെ കണ്ടെത്തി, അവ വളർത്തി കൊണ്ടുവരിക, ആരോഗ്യ പരിപാലനത്തിനുള്ള ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുക തുടങ്ങിയ പദ്ധതികളാണ് ഫൗണ്ടേഷന്റെ ലക്ഷ്യങ്ങൾ എന്ന് ചെയർമാൻ മാധവൻ ബി നായർ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. അമേരിക്കൻ മലയാളികൾക്ക് എം ബി എൻ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഒരു മാതൃക ആയിരിക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
എം ബി എൻ ഫൗണ്ടേഷന്റെ ഔദ്യോഗികമായ ഉത്‌ഘാടനം ഗീതാ നായർ നിലവിളക്കു കൊളുത്തി നിർവഹിച്ചു. ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൺ ജാനകി അവുല, ട്രെഷറർ ഭാസ്കർ നായർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ഫൊക്കാനാ നേതാക്കളായ പോൾ കറുകപ്പിള്ളിൽ, ജി. കെ. പിള്ള എന്നിവർ ആശംസകൾ അർപ്പിച്ചു. വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിച്ച സംഗീത നൃത്ത ഹാസ്യ പരിപാടികൾ കരഘോഷത്തോടെ കാണികൾ ആസ്വദിച്ചു.
പൂമരം ഷോ അമേരിക്കൻ മലയാളികൾക്കു മുന്നിൽ അവതരിപ്പിച്ച ചെയ്ത അഞ്ജലി എന്റർടൈൻമെന്റ് ആൻഡ് പ്രൊഡക്ഷൻ ഡയറക്ടേഴ്സ് ആയ രഞ്ജിത് പിള്ള , രജനീഷ് , ജയൻ അരവിന്ദാക്ഷൻ എന്നിവർ ന്യൂജേഴ്‌സിയിൽ ഷോ അവതരിപ്പിക്കുവാൻ സഹായിച്ച എം ബി എൻ ഫൗണ്ടേഷന് നന്ദി അറിയിച്ചു. മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി, അബി,അനൂപ് ചന്ദ്രൻ എന്നിവരെയും പൂമരം ഷോയുടെ ചീഫ് സ്പോൺസർ ആയ ജി കെ പിള്ളയെയും പൊന്നാട അണിയിച്ചു ആദരിച്ചു. ന്യൂജേഴ്സിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മാധ്യമ പ്രവർത്തക വിനീത നായർ ചടങ്ങിൽ എത്തിയവർക്കും,എം ബി എൻ ഫൗണ്ടേഷന്റെ അഭ്യുദയകാംഷികൾക്കും നന്ദി അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments