സലിം ജീറോഡ്.
മുക്കം: ഗെയില്‍ വിപത്തിനെതിരെ ജനങ്ങളെ ബോധവല്‍കരിക്കുന്നതിനായി സമരപ്പാട്ടുകള്‍ നിര്‍മിച്ച നൗഷാദ് എരഞ്ഞിമാവിനെ ജനകീയ സമരസമിതി ആദരിച്ചു. എരഞ്ഞിമാവില്‍ സംഘടിപ്പിച്ച ഗെയില്‍ വിരുദ്ധ ഐക്യദാര്‍ഢ്യസമ്മേളനത്തില്‍ വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര സമരപ്പാട്ട് പ്രകാശനവും നൗഷാദ് എരഞ്ഞിമാവിനെ ആദരിക്കലും നിര്‍വഹിച്ചു.
ജനകീയ സമരസമിതി 22 ദിവസമായി എരഞ്ഞിമാവില്‍ ആരംഭിച്ച കുടില്‍ കെട്ടി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നൗഷാദ് ആലപിച്ച ഗാനങ്ങള്‍ പുറത്തിറക്കിയത്. ഗെയില്‍പാട്ട് രണ്ടു ദിവസത്തിനകംതന്നെ യൂടൂബില്‍ ആയിരങ്ങള്‍ കണ്ടു കഴിഞ്ഞു. വെല്‍ഫെയര്‍പാര്‍ട്ടി ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി നെജ്ദ റൈഹാന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
രാജു പുന്നക്കല്‍, ശംസുദ്ദീന്‍ ചെറുവാടി, ഗഫൂര്‍ കുറുമാടന്‍, ബഷീര്‍ പുതിയോട്ടില്‍, മജീദ് പുതുക്കുടി, അലവിക്കുട്ടി കാവനൂര്‍, ഹമീദ് കൊടിയത്തൂര്‍, ജാഫര്‍ എരഞ്ഞിമാവ്, സാലിം ജീറോഡ് സംസാരിച്ചു. ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ റഫീഖ് കുറ്റ്യോട്ട് സ്വാഗതവും ബാവ പവര്‍വേള്‍ഡ് നന്ദിയും പറഞ്ഞു.
PHOTO:
വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര ഗായന്‍ ഗായകന്‍ നൗഷാദ് എരഞ്ഞിമാവിനെ ആദരിക്കുന്നു.