സ്റ്റീഫന്‍ ചെട്ടിക്കന്‍.
ഉഴവൂര്‍: യശശരീരനായ ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍. നാരായണന്റെ ജന്മനാട്ടില്‍ അദേഹത്തിന് അര്‍ഹമായ സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടി ഇടപെടണമെന്ന് സി.പി.ഐ. പെരുന്താനം ബ്രാഞ്ച് സമ്മേളനം ആവശ്യപെട്ടു. കെ.ആര്‍. നാരായണന്റെ ചിതാഭസ്മം സുക്ഷിക്കപെട്ടിരിക്കുന്ന സ്മൃതി മണ്ഡപം അവഗണനയുടെ നടുവിലാണ്. കുടുംബ വീട് സ്ഥിതിചെയ്തിരുന്നിടത്ത് അദേഹത്തിന്റെ പഴയ വീട് നഷ്ടപെടുത്താതെ സംരക്ഷിച്ചിട്ടുണ്ടെങ്കിലും മറ്റ് പ്രവര്‍ത്തികളൊന്നും നടന്നിട്ടില്ല. സ്ഥായിയായി കെ.ആര്‍. നാരായണന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താവുന്ന ഒരു മ്യൂസിയം ഈ സ്ഥലത്ത് നിര്‍മ്മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പദ്ധതി തയ്യാറാക്കി നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപെട്ടു. കെ.ആര്‍. നാരായണന്റെ ജന്മനാട്ടില്‍ വ്യക്തമായ കാഴ്ച്ചപാടുകളോടെ പദ്ധതികള്‍ വിഭാവനം ചെയ്യുന്ന കാര്യത്തില്‍ ജനപ്രതിനിധികളായ എം.എല്‍.എ.യും, എം.പി.യും പരാജയപെട്ടതായി യോഗം കുറ്റപെടുത്തി.
സുകുമാരന്‍ ചെമ്പകശേരി അധ്യക്ഷതവഹിച്ച ബ്രാഞ്ച് സമ്മേളനം കിസാന്‍ സഭാ കടുത്തുരുത്തി മണ്ഡലം സെക്രട്ടറി എം.പി. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വിനോദ് പുളിക്കനിരപേല്‍, സ്റ്റീഫന്‍ ചെട്ടിക്കന്‍, അബ്രാഹം മാത്യൂ, ഫിലിപ്പ് വേലിക്കെട്ടേല്‍, ഷാജി പന്നിമറ്റത്തില്‍, സാബു ചേലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സി.പി.ഐ. ഉഴവൂര്‍ ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറി സ:സി.ആര്‍. നാരായണന്റെ വിധവ സ: കമലാക്ഷി നാരായണന്‍ പതാക ഉയര്‍ത്തി. സ്റ്റീഫന്‍ കുര്യാക്കോസ് രക്തസാക്ഷി പ്രമേയവും, റോസ്മി സെബാസ്റ്റിയന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സുകുമാരന്‍ ചെമ്പകശേരിയെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.