Wednesday, April 9, 2025
HomeKeralaശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണ നിയമനം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു.

ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണ നിയമനം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു.

ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണ നിയമനം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണരെയും നിയമിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഭിഭാഷകന്‍ കെ.ബി.പ്രദീപാണ് അമിക്കസ് ക്യൂറി. ശബരിമല മേല്‍ശാന്തിമാരായി അബ്രാഹ്മണരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.വിഷയത്തില്‍ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ തീരുമാനമുണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് വേണമെന്ന ഹര്‍ജിക്കാരന്‍റെ ആവശ്യം കോടതി തള്ളി. ഈ വര്‍ഷത്തെ മേല്‍ശാന്തി നിയമനം കഴിഞ്ഞുവെന്നാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചത്.
RELATED ARTICLES

Most Popular

Recent Comments