Saturday, March 28, 2026
HomeGulfഗുജറാത്തിനെ വിലയ്ക്കുവാങ്ങാനാകില്ല; രാഹുല്‍ ഗാന്ധി.

ഗുജറാത്തിനെ വിലയ്ക്കുവാങ്ങാനാകില്ല; രാഹുല്‍ ഗാന്ധി.

ഗുജറാത്തിനെ വിലയ്ക്കുവാങ്ങാനാകില്ല; രാഹുല്‍ ഗാന്ധി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുന്നതിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്ന ഗുജറാത്തിലെ പാട്ടീദര്‍ നേതാവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിനെ വിലയ്ക്കുവാങ്ങാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
‘ഗുജറാത്ത് ഞങ്ങള്‍ക്ക് അമൂല്യമാണ്. ഗുജറാത്തിനെ ആര്‍ക്കും ഒരിക്കലും വിലയ്ക്കുവാങ്ങാനായിട്ടില്ല, ഇനി അതിനു കഴിയുകയമില്ല’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ആസന്നമായ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിയുടെ നീക്കത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.
പട്ടേല്‍ സമുദായ സംഘടനാ നേതാവായ ഹാര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായിയും പാട്ടീദര്‍ നേതാവുമായ നരേന്ദ്ര പട്ടേലാണ് തനിക്ക് ബി ജെ പി ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത്. ബി ജെ പി.യ്ക്കൊപ്പം ചേര്‍ന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബി ജെ പിക്കെതിരെ ആരോപണവുമായി നരേന്ദ്ര പട്ടേല്‍ രംഗത്തെത്തിയത്.
RELATED ARTICLES

Most Popular

Recent Comments