Friday, November 22, 2024
HomeKeralaഗെയില്‍ വിരുദ്ധ പ്രക്ഷോഭം: സര്‍ക്കാര്‍ നിലപാട് തിരുത്തേണ്ടി വരും ശ്രീജ നെയ്യാറ്റിന്‍കര.

ഗെയില്‍ വിരുദ്ധ പ്രക്ഷോഭം: സര്‍ക്കാര്‍ നിലപാട് തിരുത്തേണ്ടി വരും ശ്രീജ നെയ്യാറ്റിന്‍കര.

ഗെയില്‍ വിരുദ്ധ പ്രക്ഷോഭം: സര്‍ക്കാര്‍ നിലപാട് തിരുത്തേണ്ടി വരും ശ്രീജ നെയ്യാറ്റിന്‍കര.

സാലിം ജീറോഡ്.
/വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജനെയ്യാറ്റിന്‍കര
സമരഭൂമി സന്ദര്‍ശിച്ചു./
കോഴിക്കോട്: കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി സര്‍ക്കാര്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിക്കുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി അതിശക്തമായ ജനകീയ സമരക്കള്‍ക്കു മുന്നില്‍ അടിയറവ് പറയേണ്ടി വരുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര. ജനകീയ സമരങ്ങളെ തീവ്രവാദ മുദ്ര കുത്തി തകര്‍ക്കാമെന്ന ഭരണകക്ഷി മോഹം വിലപോവില്ല. ജനവാസ മേഖലയിലൂടെ വാതക പൈപ്പ് ലൈന്‍ പാടില്ലെന്ന നിയമം ലംഘിച്ച് ബലപ്രയോഗത്തിലൂടെ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം ജനകീയ സമരത്തോടൊപ്പം നിന്ന് ചെറുത്ത് തോല്‍പിക്കും.
എരഞ്ഞിമാവില്‍ നടക്കുന്ന ഗെയില്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അവര്‍.
വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി, ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി നെജ്ദ റൈഹാന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
ജില്ല സെക്രട്ടറി രാജു പുന്നക്കല്‍, കെ.സി അന്‍വര്‍ ചെറുവാടി, അലവിക്കുട്ടി കാവനൂര്‍, ഗഫൂര്‍ കുറുമാടന്‍, ജി. അക്ബര്‍, ബശീര്‍ പുതിയോട്ടില്‍, മജീദ് പുതുക്കുടി, ശംസുദ്ദീന്‍ ചെറുവാടി സംസാരിച്ചു. നൗഷാദ് എരഞ്ഞിമാവ് ആലപിച്ച ഗെയില്‍ വിരുദ്ധ സമരഗാനം ശ്രീജ നെയ്യാറ്റിന്‍കര പ്രകാശനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ റഫീഖ് കുറ്റ്യോട്ട് സ്വാഗതവും ബാവ പവര്‍വേള്‍ഡ് നന്ദിയും പറഞ്ഞു.
എരഞ്ഞിമാവില്‍ നിന്ന് സമരഭൂമിയിലേക്ക് നടന്ന പ്രക്ഷോഭ റാലിക്ക് ലിയാഖത്തലി, ഹമീദ് കൊടിയത്തൂര്‍, ശേഖരന്‍ മുക്കം, പൊന്നമ്മ ജോണ്‍സണ്‍, സഫീറ കുറ്റ്യോട്ട്, അബ്ദു മാസ്റ്റര്‍, ശഫീഖ് പള്ളിത്തൊടിക, സാലിം ജീറോഡ് എന്നിവര്‍ നേതൃത്വം നല്‍കി. നൂറു കണക്കിന് സ്ത്രീകളും കുട്ടികളും ഗെയില്‍ ഇരകളും പ്രക്ഷോഭ റാലിയില്‍ അണിനിരന്നു.
ഗെയില്‍ വിരുദ്ധ ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ചെങ്കൊടിയേന്തി മലപ്പുറം ജില്ലയില്‍ നിന്നും നൂറോളം വരുന്ന സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തിയത് ആവേശകരമായി.
ഫോട്ടോ:
ഗെയില്‍ വിരുദ്ധ ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെല്‍ഫെയര്‍പാര്‍ട്ടി എരഞ്ഞിമാവില്‍ സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര ഉദ്ഘാടനം ചെയ്യുന്നു91011
RELATED ARTICLES

Most Popular

Recent Comments