ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണൂര്‍: ഇരിണാവില്‍ റെയിവേ ഗേറ്റ് അടക്കാന്‍ വൈകി കാര്‍ ട്രാക്കിലൂടെ കടന്നു പോയി. തളിപ്പറമ്ബ് സ്വദേശികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ പത്തരയ്ക്ക് ആണ് സംഭവം നടന്നത്. ട്രെയിന്‍ വരുന്നതറിയാതെ തളിപ്പറമ്ബ് സ്വദേശികളായ കുടുംബം സഞ്ചരിച്ച് വന്ന കാര്‍ ട്രാക്കിലൂടെ കടന്നു പോകുന്ന സമയത്താണ് അകലെ നിന്നും കുതിച്ചു പാഞ്ഞു വരുന്ന ട്രെയിന്‍ കാണുന്നത്. തുടര്‍ന്ന് എല്ലാവരും നിലവിളിച്ചു ബഹളം വെക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്കുള്ള യശ്വന്തപുര എക്സ്പ്രസ് ചീറിപ്പാഞ്ഞു വരുന്ന സമയത്ത് ഇരിണാവ്ഗേറ്റ് അടക്കാന്‍ വൈകിയതാണ് കാരണം.
വന്‍ ദുരന്തമാണ് ഒഴിവായതെന്ന് വാഹനത്തിന്റെ ഉടമ പറഞ്ഞു. സിഗ്നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗേറ്റ് സിഗ്നല്‍ പോസ്റ്റിന്റെ സമീപം ട്രെയിന്‍ നിര്‍ത്തിയിട്ടു. എഞ്ചിന്‍ഡ്രൈവര്‍ ഹോണ്‍ മുഴക്കിയപ്പോഴാണ് ഗേറ്റ്മാന്‍ വിവരമറിഞ്ഞത്. ഉടനെ ഗേറ്റ് അടച്ചതിന് ശേഷമാണ് ട്രെയിന്‍ കടന്നുപോയത്. എന്തുപറ്റി എന്ന് ആംഗ്യത്തില്‍ ഗേറ്റ്മാനോട് ലോക്കോപൈലററുമാര്‍ ചോദിക്കുന്നുണ്ടായിരുന്നു.
എക്സ്പ്രസ് ട്രെയിന്‍ കടന്നു പോകുന്നതിന് അല്‍പം മുന്‍പേ ഗേറ്റ് അടക്കണം എന്നാണ് ചട്ടം. സംഭവത്തില്‍ റെയില്‍വേ ട്രാഫിക്ക് വിഭാഗം വിശദീകരണം തേടും. കമ്മൃൂണിക്കേഷന്‍ ഗേപ്പാണെന്നും ഗേറ്റ്മാന്‍ തൊട്ടപ്പുറത്ത് പോയപ്പോഴാണ് സംഭവം എന്നും പറയുന്നു. പാപ്പിനിശേരി റെയില്‍വേ മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത് കാരണം ഇതുവഴി വാഹനങ്ങള്‍ കുറവായിരുന്നു.