ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: റെയില്‍വേ സ്റ്റേഷനുകളിലേയും വിമാനത്താവാളങ്ങളിലേയും വൈ ഫൈ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍ ഏജന്‍സി. സൈബര്‍ ആക്രമങ്ങള്‍ക്ക് ഇരയാവാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. രാജ്യത്തെ സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലം പരിശോധിച്ച നോഡല്‍ ഏജന്‍സിയാണ് രാജ്യത്തെ പൊതു വൈഫൈകള്‍ ആക്രമിക്കപ്പെടാനും സുപ്രധാന വിവരങ്ങള്‍ ചോര്‍ത്താനുമുള്ള സാധ്യത വളരെയധികമുണ്ടെന്ന് വ്യക്തമാക്കിയത്.
വര്‍ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ടെക് കമ്ബനികള്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി മൈക്രോസോഫ്റ്റ് പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പുറമേ ഗൂഗിളും ആപ്പിളും അപ്ഡേറ്റ് പുറത്തിറക്കുമെന്നാണ് കരുതുന്നത്.
സുപ്രധാന വിവരങ്ങള്‍
ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പാസ് വേര്‍ഡ്, ചാറ്റ് മെസേജ്, ഇമെയിലുകള്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സാധ്യതയാണ് ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
വിപിഎന്‍ നല്ല മാര്‍ഗ്ഗം
പൊതുവായ വൈഫൈ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായി അവസാനിപ്പിച്ച് വിപിഎന്‍ ഉപയോഗിക്കാന്‍ ആരംഭിക്കണമെന്നും സിഇആര്‍ടി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. പാസ് വേര്‍ഡുകള്‍, ഇമെയിലുകള്‍, ചാറ്റ് മെസേജുകള്‍ എന്നിവ ഹാക്കര്‍മാരുടെ കയ്യിലെത്തുന്നത് തടയുന്നതിന് വേണ്ടിയാണിത്.
എന്താണ് ക്രാക്ക് ആക്രമണം
വയര്‍ലെസ് നെറ്റ് വര്‍ക്കുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തെക്കുറിച്ച് നേരത്തെയും കമ്ബ്യൂട്ടര്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, ലിനക്സ്, മാക് ഒഎസ്, വിന്‍ഡോസ് എന്നിവയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് മാത്തി വാന്‍ഹോഫാണ് കണ്ടെത്തിയത്. ഇത്തരം ആക്രമണങ്ങളെ കീ റീ ഇന്‍സ്റ്റലേഷന്‍ അറ്റാക്ക് അഥവാ ക്രാക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്. ഡാറ്റാ സെക്യൂരിറ്റി സ്ഥാപനമായ കാസ്പെര്‍സ്തി ലാബും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആന്‍ഡ്രോയ്ഡിന് ഭീഷണി
40 ശതമാനത്തോളം വരുന്ന ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും സുരക്ഷാ ഭീഷണിയുണ്ടെന്നാണ് കാസ്പെര്‍സ്കി മുന്നറിയിപ്പ് നല്‍കുന്നു. എല്ലാ വൈഫൈ നെറ്റ് വര്‍ക്കുകള്‍ക്കും സുരക്ഷാ ഭീഷണിയുണ്ടെന്നും ചൈന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി വര്‍ക്ക്സിന്‍റെ സ്ഥാപകന്‍ സ്വരൂപ് പറയുന്നു. വൈഫൈ ഡിവൈസിന്‍റെ പരിധിയില്‍ വരുന്ന അക്രമി നെറ്റ് വര്‍ക്കിലെ സുരക്ഷാ വീഴ്ച ഉപയോഗപ്പെടുത്തിയാണ് സൈബര്‍ ആക്രമണങ്ങള്‍.