Saturday, April 26, 2025
HomeAmericaകന്യാസ്ത്രീകളുടെ വേഷം ധരിച്ച് ബാങ്ക് കവര്‍ച്ച: യുവതികളെ കോടതിയില്‍ ഹാജരാക്കി.

കന്യാസ്ത്രീകളുടെ വേഷം ധരിച്ച് ബാങ്ക് കവര്‍ച്ച: യുവതികളെ കോടതിയില്‍ ഹാജരാക്കി.

കന്യാസ്ത്രീകളുടെ വേഷം ധരിച്ച് ബാങ്ക് കവര്‍ച്ച: യുവതികളെ കോടതിയില്‍ ഹാജരാക്കി.

പി.പി.ചെറിയാന്‍.
ന്യൂവാര്‍ക്ക്: ന്യൂജഴ്‌സിയിലെ രണ്ടു ബാങ്കുകള്‍ കവര്‍ച്ച ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന യുവതികളെ ന്യൂവാര്‍ക്ക് ജഡ്ജിയുടെ മുന്‍പാകെ ഒക്ടോബര്‍ 16 തിങ്കളാഴ്ച ഹാജരാക്കി. സ്വഹിലിസ് പെഡ്രസ (19) , െമലിസ അക്വിനോ (23) എന്നിവരാണ് കന്യാസ്ത്രീകളുടെ വേഷം ധരിച്ച് മോഷണത്തിനെത്തിയത്.
ഗര്‍ഫീല്‍ഡ്, ടീനക്ക് എന്നീ സ്ഥലങ്ങളിടെ ബാങ്ക് കവര്‍ച്ചയ്ക്കു പുറമെ പെന്‍സിന്‍വാനിയ പൊക്കൊണൊ മൗണ്ടന്‍സ് ബാങ്കുകളും ഇതേവേഷം ധരിച്ച് കവര്‍ച്ച നടത്തിയത് ഈ യുവതികളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ബാങ്കില്‍ പ്രവേശിച്ച കളവ് നടത്തുന്നതിനിടെ അലാം മുഴങ്ങിയതിനാല്‍ ഇരുവരും ഓടി രക്ഷപെടുകയായിരുന്നു. ഒരാള്‍ കൈവശം തോക്ക് കരുതിയിരുന്നു.
ബാങ്കുകളിലെ ക്യാമറകളില്‍ നിന്നാണ് ഇവരുടെ ചിത്രങ്ങള്‍ പൊലീസ് ലഭിച്ചത്. ട്വിറ്ററില്‍ ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.3
RELATED ARTICLES

Most Popular

Recent Comments