ന്യൂ യോർക്കിന്റെ ഹൃദയത്തിലിറങ്ങി “പൂമരം “ഷോ 2017 കാണികൾക്കു നവ്യാനുഭവമായി. കേരള ടൈംസ് ഓൺലൈൻ ന്യൂസ് സ്പോൺസർ ചെയ്തു ഒക്ടോബർ പതിനാലിന് ന്യൂ യോർക്ക് വിൽലോ ഗ്രോവ് റോഡ് സ്റ്റോണി പോയിന്റ് ക്നാനായ കമ്മ്യുണിറ്റി സെന്ററിൽ വൈകിട്ട് നടന്ന “പൂമരം” ഷോ 2017 ന്യൂ യോർക്കിലെ കാണികളുടെ ഹൃദയത്തിലേക്കിറങ്ങുകയായിരുന്നു വൈക്കം വിജയ ലക്ഷ്മിയും സംഘവും മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന കലാ പ്രകടനം കൊണ്ട് കാണികളെ കയ്യിലെടുക്കുകായായിരുന്നു.
കാറ്റേ കാറ്റേ എന്ന ഒരു ഗാനം കൊണ്ട് സംഗീതാസ്വദകരുടെ ഹൃദയം കവർന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മിയുടെ അമേരിക്കയിലെ പ്രകടനങ്ങൾ എല്ലാം ഒന്നിനൊന്നു മികവാർന്ന കാഴ്ചയാണ് ഇന്നലെ വരെ കണ്ടത് . വൈക്കം വിജയലക്ഷ്മി സ്വന്തമായി വികസിപ്പിചെടുത്ത ‘ഗായത്രി വീണ കച്ചേരി’ ന്യൂ യോർക്ക് മലയാളികൾക്ക് പുതിയ അനുഭപം ആയിരുന്നു. ഈ വീണ കച്ചേരി കേരളത്തിന് അകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ പാടിയ അതെ ഭംഗിയോടെ ഈ കലാകാരി പാട്ടുകൾ പാടുകയും ചെയ്യുന്നത് ആവേശത്തോടെയാണ് കാണികൾ സ്വീകരിച്ചത്. അതോടൊപ്പം കേരളടൈംസിന്റെ പേരിൽ വിജയ ലക്ഷ്മിയെ പൊന്നാട അണിയിച്ചു ആദരിച്ചു.
പൂമരം ഷോയിലെ മറ്റൊരു താരമായിരുന്നു രാജേഷ് ച്രർത്തല. പുല്ലാങ്കുഴലിൽ അത്ഭുതം സൃഷ്ട്ടിക്കുന്ന ഈ കലാകാരൻ ഇതിനോടകം അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായി മാറിക്കഴിഞ്ഞു. പുല്ലാങ്കുഴൽ നാദത്തെ ചുരുങ്ങിയ കാലം കൊണ്ട് ജനകീയനാക്കിയ രാജേഷ് ന്യൂ യോർക്കിലെ മലയാളികൾക്കായി തീർത്ത സംഗീതത്തിന്റെ വിസ്മയം അക്ഷരാർത്ഥത്തിൽ അനുഭവിച്ചറിയുകയായിരുന്നു.
“മുത്തേ പൊന്നെ പിണങ്ങല്ലേ ” എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസു കീഴടക്കിയ നടനും ഗായകനുമായ അരിസ്റ്റോ സുരേഷ് അവതരിപ്പിച്ച പാട്ടുകൾ, കോമഡി സ്കിറ്റുകളുടെ അവസാന വാക്കായ അബിയും സംഘവും അവതരിപ്പിക്കുന്ന സൂപ്പർ കോമഡി ഷോ, ഇവരെ കൂടാതെ നടൻ അനൂപ് ചന്ദ്രൻ അവതരിപ്പിക്കുന്ന വള്ളപ്പാട്ട്, തുടങ്ങി എല്ലാ പരിപാടികളും ഒന്നിനൊന്നു മെച്ചമായിരുന്നു. ലാൽ ജോസ് മലയാള സിനിമയ്ക്ക് അവതരിപ്പിച്ച അനുശ്രീയുടെ മെക്സിക്കൻ ഡാൻസ് വേറിട്ട അനുഭവമാണ് സമ്മാനിച്ചത് . ശരണ്യ അവതരിപ്പിക്കുന്ന ഹോളിവുഡ് ബോളിവുഡ് മെർജ് ഡാൻസ്, ജിനു, നസീർ, വിനീത് ടീമിന്റെ സോങ് ഫ്യുഷൻ പെർഫോമൻസ് തുടങ്ങിയവഎല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു എന്ന് കാണികളുടെ കയ്യടി സാക്ഷ്യപ്പെടുത്തുന്നു.
കേരളടൈംസ് ഓൺലൈൻ ന്യൂസ് ഒരുക്കുന്ന അടുത്ത പൂമരം ഷോ ഒക്ടോബർ 20 ന് ന്യൂ യോർക്ക്, ക്യുഎൻസിൽ ഉള്ള ഗ്ലെൻ ഓക്‌സ് സ്കൂളിൽ വച്ച് വൈകിട്ടു 7 മണിക്ക് നടത്തപ്പെടുന്നതാണ്. എല്ലാവരെയും അതിലേക്കു സ്വാഗതം ചെയ്യുന്നു.