Sunday, November 24, 2024
HomeAmerica95 ാം വയസില്‍ 14,000 അടി ഉയരത്തില്‍ നിന്നും സ്‌കൈ ഡൈവിങ്ങ്; റെക്കോര്‍ഡുമായി മുന്‍സൈനികന്‍.

95 ാം വയസില്‍ 14,000 അടി ഉയരത്തില്‍ നിന്നും സ്‌കൈ ഡൈവിങ്ങ്; റെക്കോര്‍ഡുമായി മുന്‍സൈനികന്‍.

95 ാം വയസില്‍ 14,000 അടി ഉയരത്തില്‍ നിന്നും സ്‌കൈ ഡൈവിങ്ങ്; റെക്കോര്‍ഡുമായി മുന്‍സൈനികന്‍.

പി. പി. ചെറിയാന്‍.
വെര്‍ജീനിയ : രണ്ടാം ലോകമഹായുദ്ധത്തില്‍ പാരട്രൂപ്പറായിരുന്ന നോര്‍വുഡ് തോമസ് (95) സ്‌കൈ ഡൈവിങ്ങ് നടത്തി റെക്കോര്‍ഡിട്ടു. 95 വയസ്സ് തികഞ്ഞത് ഒക്ടോബര്‍ 13 വെള്ളിയാഴ്ചയായിരുന്നു ധീകൃത്യം.
ജന്മദിനത്തിനു രണ്ടു ദിവസത്തിനു ശേഷം ഞായറാഴ്ചയായിരുന്നു 14,000 അടി ഉയരത്തില്‍ നിന്നും പരിശീലകനോടൊപ്പം തോമസ് താഴേക്കു ചാടിയത്. പ്രമേഹ രോഗവും വൃക്ക രോഗവും ഈ ധീരകൃത്യത്തില്‍ നിന്നും പിതാവിനെ പിന്‍തിരിപ്പിച്ചില്ലെന്ന് മകന്‍ സ്റ്റീവ് പറഞ്ഞു.
1944 ജൂണ്‍ 6 നായിരുന്നു തോമസ് ആദ്യമായി പാരചൂട്ടില്‍ നോര്‍മണ്ടിയില്‍ ലാന്റ് ചെയ്തത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണയാണ് തോമസ് തന്റെ സഹസിക യജ്ഞം വിജയകരമായി പൂര്‍ത്തീകരിച്ചത്. വെര്‍ജീനിയായില്‍ സ്‌കൈ ഡൈവിങ്ങ് നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതി കൂടി തോമസിനു ലഭിച്ചു.
സ്‌കൈ ഡൈവിങ്ങ് ഞാന്‍ ശരിക്കും ആസ്വദിച്ചു. താഴെക്ക് ചാടിയപ്പോള്‍ കണ്ട മനോഹരമായ പ്രകൃതി ഭംഗിയാണ് എന്നെ കൂടുതല്‍ ഉന്മേഷവനാക്കിയത്‌ലാന്റ് ചെയ്തശേഷം തോമസ് തന്റെ അനുഭവം വിവരിച്ചു.4
RELATED ARTICLES

Most Popular

Recent Comments