ജോണ്‍സണ്‍ ചെറിയാന്‍.
മാര്‍ക്ക് ഉണ്ടായിട്ടും നീറ്റ് വഴി മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് അനിത എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് തമിഴ്നാട്ടില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴി തെളിച്ചിരുന്നു. സ്കൂളില്‍ തന്നെ ഏറ്റവും അധികം മാര്‍ക്ക് ലഭിച്ചിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്തായിരുന്നു അനിത ആത്മഹത്യ ചെയ്തത്.
അനിതയുടെ ആത്മഹത്യയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമായിരുന്നു. സിനിമാ – രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ഈ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ ഇളയദളപതി വിജയ്യും ഉണ്ടായിരുന്നു. എല്ലാവരും സോഷ്യല്‍ മീഡിയകളില്‍ വഴി അനിതയുടെ കുടുംബത്തിനു പിന്തുണ നല്‍കിയപ്പോള്‍ വിജയ് അനിതയുടെ കുടുംബത്തെ നേരില്‍ കാണാനെത്തിയിരുന്നു.
വിജയുമായുള്ള കൂടികാഴ്ചയുടെ വിശാദംശങ്ങള്‍ സഹോദരന്‍ മണിരത്തിനം കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമവുമായി പങ്കുവെച്ചിരുന്നു. ‘എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനജുത്തി. സഹോദരിയെ നഷ്ടപ്പെടുന്നതിന്റെ ദുഖം എനിക്കറിയാം. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയാം മടി കാണക്കേണ്ടതില്ല. അനിതയുടെ അനുജന്റെ വിദ്യാഭ്യാസ ചെലവുകള്‍ ഞാന്‍ വഹിച്ചോളാം’ എന്ന് വിജയ് പറഞ്ഞതായി മണിരത്നം പറയുന്നു.