Wednesday, April 23, 2025
HomeGulfഫേസ്ബുക്കിന്റെ ഇന്ത്യാ വിഭാഗം തലവന്‍ ഉമാംഗ് ബേദി രാജിവെച്ചു.

ഫേസ്ബുക്കിന്റെ ഇന്ത്യാ വിഭാഗം തലവന്‍ ഉമാംഗ് ബേദി രാജിവെച്ചു.

ഫേസ്ബുക്കിന്റെ ഇന്ത്യാ വിഭാഗം തലവന്‍ ഉമാംഗ് ബേദി രാജിവെച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി:  ഫേസ്ബുക്കിന്റെ ഇന്ത്യാവിഭാഗം തലവന്‍ ഉമാംഗ് ബേദി രാജിവെച്ചു. ഫേസ്ബുക്ക് പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ഥാനമൊഴിഞ്ഞ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇദ്ദേഹത്തിന് പകരം സന്ദീപ് ഭൂഷണെ നിയമിക്കും. ഇടക്കാല എംഡി എന്ന ചുമതലയിലാണ് സന്ദീപിനെ നിയമിച്ചിട്ടുള്ളത്. ബേദിക്ക് പകരം യോഗ്യനായ ഒരാളെ കണ്ടെത്തുന്നതു വരെയാണ് സന്ദീപിന് ചുമതല നല്‍കിയിട്ടുള്ളത്.
അഡോബെ സിസ്റ്റം ഇന്‍കോര്‍പ്പറേറ്റിന്റെ ദക്ഷിണേഷ്യന്‍ എംഡി യായിരുന്ന ഉമാംഗ് ബേദി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഫേസ്ബുക്ക് ഇന്ത്യയുടെ തലപ്പത്തേക്ക് എത്തുന്നത്. ഇദ്ദേഹത്തിന് കീഴില്‍ നല്ലൊരു ടീമിനെ വാര്‍ത്തെടുക്കുന്നതിനും ബിസിനസ് മെച്ചപ്പെടുത്തുന്നതിനും സാധിച്ചതായി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ എന്തുകൊണ്ടാണ് രാജിയെന്ന കാര്യം വ്യക്തമാക്കുന്നില്ല.
RELATED ARTICLES

Most Popular

Recent Comments