Saturday, May 10, 2025
HomeKeralaകാഞ്ചിപുരം ശ്രീ കുമരകത്ത് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ ഭിക്ഷാടകനായി റഷ്യന്‍ പൗരന്‍.

കാഞ്ചിപുരം ശ്രീ കുമരകത്ത് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ ഭിക്ഷാടകനായി റഷ്യന്‍ പൗരന്‍.

കാഞ്ചിപുരം ശ്രീ കുമരകത്ത് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ ഭിക്ഷാടകനായി റഷ്യന്‍ പൗരന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കാഞ്ചിപുരം: കാഞ്ചിപുരം ശ്രീ കുമരകത്ത് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ ഭിക്ഷാടകനായി റഷ്യന്‍ പൗരന്‍. എഡ്ജെനി ബെര്‍ഡിക്കുക്കോവ് (24) എന്ന യുവാവാണ് ക്ഷേത്രത്തിലെത്തുന്നവരോട് ഭിക്ഷ തേടിയെത്തിയത്. എടിഎം കാര്‍ഡ് ലോക്ക് ആയതിനെ തുടര്‍ന്നാണ് സഹായഹസ്തം തേടി ഇയാള്‍ ക്ഷേത്ര കവാടത്തില്‍ ഭിക്ഷ യാചിയ്ക്കാന്‍ ആരംഭിച്ചത്.
സെപ്റ്റംബര്‍ 24 നാണ് ഇയാള്‍ ഇന്ത്യയില്‍ എത്തുന്നത്. ചെന്നൈയില്‍ നിന്ന് ചൊവ്വാഴ്ച ഇയാള്‍ കാഞ്ചീപുരത്ത് എത്തി പ്രദേശത്തെ ഏതാനും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. അതിനുശേഷം പണമെടുക്കുന്നതിനായി എടിഎമ്മില്‍ എത്തിയെങ്കിലും പാസ്വേര്‍ഡ് തെറ്റായി നിരവധി തവണ നല്കിയതുമൂലം ഇയാളുടെ കാര്‍ഡ് ലോക്ക് ആവുകയായിരുന്നു. തുടര്‍ന്നു ഭക്ഷണം കഴിക്കാന്‍ പോലും കൈയ്യില്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് വേറെ വഴിയില്ലാതെ ക്ഷേത്രകവാടത്തില്‍ ഭിക്ഷ യാചിയ്ക്കാന്‍ ഇരിക്കുകയായിരുന്നു.
ഒരു വിദേശി ഭിക്ഷാടനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഭക്തര്‍ പോലീസിനെ അറിയിക്കുകയും പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എഡ്ജെനി ബെര്‍ഡിക്കുക്കോവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് എടിഎം കാര്‍ഡ് ലോക്ക് ആയതിനെ തുടര്‍ന്നാണ് ഭിക്ഷയെടുക്കാന്‍ തീരുമാനിച്ചതെന്ന് മനസിലായത്.
ചെന്നൈയിലെ റഷ്യന്‍ എംബസിയെ സമീപിക്കണമെന്ന് ഇയാള്‍ പറഞ്ഞതനുസരിച്ചു പോലീസ് ഇയാള്‍ക്ക് ചെന്നൈയിലേക്ക് പോകാനായി 500 രൂപ നല്‍കി. സംഭവം അറിഞ്ഞ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇയാളെ സഹായിക്കുന്നതിനായി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്..
RELATED ARTICLES

Most Popular

Recent Comments