Sunday, May 25, 2025
HomeKeralaവിഴിഞ്ഞത്ത് തെരുവുനായ ആക്രമണത്തില്‍ ഒന്നരവയസുകാരന് ഗുരുതര പരിക്ക്.

വിഴിഞ്ഞത്ത് തെരുവുനായ ആക്രമണത്തില്‍ ഒന്നരവയസുകാരന് ഗുരുതര പരിക്ക്.

വിഴിഞ്ഞത്ത് തെരുവുനായ ആക്രമണത്തില്‍ ഒന്നരവയസുകാരന് ഗുരുതര പരിക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വീണ്ടും തെരുവ്നായ ആക്രമണം. മുക്കോല സ്വദേശി ഒന്നരവയസുകരാന് ഗുരുതര പരുക്കേറ്റു. വീട്ടിനുള്ളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുഞ്ഞിനെയാണ് നായ കടിച്ചത്. കുഞ്ഞിന്റെ നിലവിളി കേട്ടൊടിയെത്തിയ അമ്മ നായയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഒരു വിധത്തിലാണ് നായയുടെ ആക്രമണത്തില്‍ നിന്ന് കുട്ടിയെ രക്ഷിച്ചത്. കയ്യിലും കഴുത്തിലും ഒക്കെ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാല്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചാണ് ചികില്‍സ നല്‍കിയത്. വിഴിഞ്ഞം മേഖലയില്‍ നേരത്തെ രണ്ട് തവണ രണ്ടുപേരെ നായ കടിച്ചുകൊന്നിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജനം കാര്യക്ഷമമല്ലാത്തത് ഈ മേഖലയില്‍ തെരുവ് നായ ശല്യം കൂട്ടുകയാണെന്ന് നാട്ടുകാര്‍ പരാതി പറയുന്നുണ്ട്.
RELATED ARTICLES

Most Popular

Recent Comments