Thursday, February 12, 2026
HomeCinemaഇന്നു മുതല്‍ സോളോയ്ക്ക് പുതിയ ക്ലൈമാക്സ്.

ഇന്നു മുതല്‍ സോളോയ്ക്ക് പുതിയ ക്ലൈമാക്സ്.

ഇന്നു മുതല്‍ സോളോയ്ക്ക് പുതിയ ക്ലൈമാക്സ്.

ജോണ്‍സണ്‍ ചെറിയാന്‍.
ദുല്‍ക്കര്‍ സല്‍മാന്‍റെ പുതിയ പരീക്ഷണ ചിത്രമാണ് സോളോ. കോടികള്‍ നേടി മുന്നേറുകയാണ് സോളൊ. സോളോക്ക് ആദ്യ ദിവസങ്ങളില്‍ നെഗറ്റിവ് കേട്ടത് അതിന്റെ ക്ലൈമാക്സ് ആരുന്നു. എന്നാല്‍ ആ ക്ലൈമാക്സ് മാറ്റി, ഇന്ന് മുതല്‍ പുത്തന്‍ ക്ലൈമാക്സില്‍ സോളോ തീയേറ്ററുകളില്‍ എത്തുന്നതായിരിക്കും.
ബോളിവുഡില്‍ പ്രശസ്തനായ സംവിധായകന്‍ ബിജോയ് നമ്ബ്യാരുടെ ഈ സിനിമ പൂര്‍ണമായും ഒരു പരീക്ഷണ സംരംഭമാണ്. പരസ്പരം ബന്ധമേതുമില്ലാത്ത നാലുകഥകളുടെ അഭ്രാവിഷ്കാരമാണ് സോളോ. ശിവ, ത്രിലോക്, രുദ്ര, ശേഖര്‍ എന്നീ കഥാപാത്രങ്ങളിലൂടെ ജീവിതത്തിന്‍റെ നാല് വ്യത്യസ്ത മുഖങ്ങളാണ് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്.
ശിവ മികച്ച ഒരു ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ മറ്റ് മൂന്ന് കഥകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു. ത്രിലോകും ത്രില്ലര്‍ തന്നെ. പ്രതികാരം തന്നെയാണ് ത്രിലോകത്തിലും പറയുന്നത്. പ്രണയകഥയാണ് രുദ്ര പറയുന്നത്. ശേഖറും ഒരു പ്രണയകഥയാണ്. വിക്കുള്ള നായകനെ അന്ധയായ നായിക പ്രണയിക്കുന്നു. നൊമ്ബരമുണര്‍ത്തുന്ന കഥ അതീവഹൃദ്യമായാണ് പകര്‍ത്തിയിരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments