വിനോദ് കൊണ്ടൂർ ഡേവിഡ്.
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിയിലെ, പ്രത്യേകിച്ച് അമേരിക്കൻ മലയാളി സമൂഹത്തിന്റെ വാർത്തകൾ, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോർക്ക് സമയം) മണിക്ക് ഡിഷ് നെറ്റ് വർക്കിലും, ഐ.പി.ടി.വി. സിസ്റ്റത്തിൽ 8 മണിക്കും (ന്യൂയോർക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച, അമേരിക്കയെ നടുക്കിയ ലാസ് വേഗസ് വെടി വെയ്പ്പിനെ കുറിച്ച് സ്പെഷ്യൽ റിപ്പോർട്ട്. ഇങ്ങനെയുള്ള അനിഷ്ട സംഭവങ്ങളും, പുതുക്കിയ വിസ നിയമങ്ങളും, അമേരിക്കയിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഒപ്പം ന്യൂയോർക്കിൽ വച്ചു നടന്ന ഫോമാ വുമൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ, അവയവദാനത്തിന്റെ അനിവാര്യതയും, പുതിയ ശാസ്ത്ര രീതികളും പരിചയപ്പെടുത്തിയ പരിപാടിയുടെ പ്രശക്ത ഭാഗങ്ങൾ ലോക മലയാളികൾക്കായി കാഴ്ച്ചവെക്കുന്നു.
ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സാംസ്ക്കാരിക സംഘടനയായ, കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷ പരിപാടികളും, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ ചാപ്റ്റർ, പൂഞ്ഞാർ എം.എൽ.എ. പി.സി.ജോർജിന് നൽകിയ സ്വീകരണത്തിന്റെ പ്രശക്ത ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദേശ ഇന്ത്യാക്കാരുടെ സംഘടനയായ ഗോപിയോയുടെ ഈ വർഷത്തെ ലീഡർഷിപ്പ് അവാർഡ് ചിക്കാഗോയിലെ ഗ്ലാഡ്സൺ വർഗ്ഗീസിന് നൽകുന്നതിന്റെ വിശേഷങ്ങളും, കേരളാ കൃഷി മന്ത്രിയുമായി ജോർജ് തുമ്പയിൽ നടത്തുന്ന പ്രത്യേക അഭിമുഖ പരിപാടിയും ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529