Sunday, May 25, 2025
HomeKeralaമോഹന്‍ലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം.

മോഹന്‍ലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം.

മോഹന്‍ലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം.

ജോണ്‍സണ്‍ ചെറിയാന്‍.
.സ്വച്ഛ്ഭാരത് അഭിയാന്റെ ഭാഗമായ നടന്‍ മോഹന്‍ലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. മോഹന്‍ലാലിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് മോദി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് മോദി മോഹന്‍ ലാലിനെ പ്രശംസിച്ചത്. സ്വച്ച്‌ ഭാരതില്‍ പങ്കാളിയാന്‍ ക്ഷണിച്ച്‌ മോദി നേരത്തെ തന്നെ മോഹന്‍ലാലിന് കത്തയച്ചിരിന്നു. പരിപാടിയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മോഹന്‍ലാല്‍ മോദിയെ അറിയിക്കുകയും ചെയ്തിരിന്നു.
തിരുവനന്തപുരം ഗവ. മോഡല്‍ ബോയ്സ് സ്കൂളില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും ഐ.എം.എയും കെ.ജി.എം.ഒ.യും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ പരിപാടിയിലാണ് മോഹന്‍ലാല്‍ പങ്കാളിയായത്. പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം താരം തന്നെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരിന്നു. ‘സ്വച്ഛതാ ഹീ സേവ’യ്ക്കു പ്രമുഖ വ്യക്തികളും സംഘടനകളും നല്‍കിയ സംഭാവനകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ദേശീയ തലത്തിലുള്ള ശുചിത്വ പ്രചരണ പദ്ധതിയായ ‘സ്വച്ഛത ഹീ സേവ’ സെപ്റ്റംബര്‍ 15ന് ആരംഭിച്ച്‌ സ്വച്ഛ് ഭാരത് ദിനമായി ആചരിക്കുന്ന ഗാന്ധിജയന്തിനാളായ ഒക്ടോബര്‍ രണ്ടിനു സമാപിച്ചു.
സ്വച്ഛ് ഭാരത് പദ്ധതിക്കായി അനുപം ഖേര്‍, ചന്ദ കൊച്ചാര്‍, സദ്ഗുരു ജഗ്ഗി വാസുദേവ്, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരും ഇന്ത്യ ടുഡേ ഗ്രൂപ്പ്, ഇന്ത്യ ടിവി ന്യൂസ്, ഡെറ്റോള്‍ഇന്ത്യ, എന്‍ഡിടിവി എന്നീ സ്ഥാപനങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമും നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യടിവിന്യൂസിന്റെ നടപടി അത്ഭുതം ജനിപ്പിക്കുന്നതാണ്. ഇതു രാജ്യത്താകമാനം ശുചിത്വത്തിന്റെ സന്ദേശം പ്രചരിക്കാനിടയാക്കും.
നദികള്‍ ശുചിത്വമാര്‍ന്നതായി നിലനിര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ശ്രദ്ധേയമായ ശ്രമങ്ങള്‍ നടത്തുന്ന സദ്ഗുരു ജഗ്ഗി വാസുദേവിനെയും ഇഷ ഫൗണ്ടേഷന്‍ സംഘത്തെയും അഭിനന്ദിക്കുന്നു. ഇന്ത്യ ശുചിത്വമാര്‍ന്നതാക്കുന്നതു സംബന്ധിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സന്ദേശം അഭിനന്ദനാര്‍ഹമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
RELATED ARTICLES

Most Popular

Recent Comments