Friday, November 22, 2024
HomeNewsസാമൂഹ്യ നീതിക്കു നാട്ടുകൂട്ട കോടതി പുനർജ്ജനിക്കേണ്ടിവരുമോ?.

സാമൂഹ്യ നീതിക്കു നാട്ടുകൂട്ട കോടതി പുനർജ്ജനിക്കേണ്ടിവരുമോ?.

സാമൂഹ്യ നീതിക്കു നാട്ടുകൂട്ട കോടതി പുനർജ്ജനിക്കേണ്ടിവരുമോ?.

ജയശങ്കര്‍ പിള്ള.
കുളത്തൂപ്പുഴയിൽ ഏഴ് വയസ്സുകാരിയെ ദാരുണമായി പീഡിപ്പിച്ചു കൊന്നതിൽ പ്രതിക്ഷേധിച്ചു നാട്ടുകാർ കുട്ടിയുടെ കുടുംബാങ്ങങ്ങളെ നാട്ടിൽ നിന്നും തുരത്തി.പിഴച്ച സ്ത്രീകളും,ബന്ധുക്കളും ആണ് കൊലക്കു കാരണം എന്നതാണ് നാട്ടുകൂട്ടത്തിന്റെ കണ്ടെത്തൽ.സാമൂഹിക നീതിക്കും,സുരക്ഷിതത്വത്തിനും വേണ്ടി ജനം സ്വയം തയാറായി ഇറങ്ങുന്ന കാലം വീണ്ടും പുനർജ്ജനിക്കുന്നു.
പാർട്ടി ഗ്രാമത്തിൽ കൃഷി ഭൂമി കര്ഷകന് എന്ന അവകാശം വീണ്ടും
പ്രാവർത്തികമാക്കാൻ പാർട്ടിക്കാർ സർക്കാരിനെതിരെ സമരം ചെയ്തു വിജയിക്കുന്നു.പാർട്ടി ഗ്രാമങ്ങളിൽ പോലും സാധാരണക്കാരന്റെ ഉന്നമനം മാത്രം ലക്‌ഷ്യം വച്ച പാർട്ടി തോൽക്കുന്ന ചിത്രം നാം അവർ ഭരിക്കുമ്പോൾ തന്നെ കാണുന്നു.
മലയാള സിനിമയിൽ ലീലാവിലാസത്തിൽ കുടുങ്ങി താര രാജാക്കന്മാർ വീണ്ടും വീണ്ടു൦ ആരോപണ പ്രത്യാരോപണങ്ങളിൽ കുടുങ്ങിയിരിക്കുന്നു.കലകൾക്കും ആവിഷ്കാര സ്വാതന്ത്രത്തിനും നേരെ വിരൽ ചൂണ്ടുന്നആൺപക്ഷക്കാർ ആണ് ഇന്ന് സിനിമ ഭരിക്കുന്നത്.നടികൾക്കെതിരെ നടികൾതന്നെ അശ്ളീല പരാമർശങ്ങൾ ഉന്നയിക്കുന്നു.ഇവരുടെ പ്രവർത്തികൾ കണ്ടാൽ തോന്നും സിനിമ ഇവരുടെ മാത്രം സ്വന്തവും.ജന പങ്കാളിത്തം ഏശുന്നില്ല എന്നും.
ഗുണ്ടാ നിയമം പ്രാബല്യത്തിൽ ഉള്ള കേരളത്തിൽ വീണ്ടും ഭൂ മാഫിയകൾ വാഴുന്നു.കൂടെ അമിത പലിശക്കാരും.പോലീസിലും,മന്ത്രിക്കും,എം എൽ എ ക്കും വരെ പരാതികൾ നല്കിയിരുന്നിട്ടും ജീവൻ ഗുണ്ടകളുടെ പിച്ചാത്തിപ്പിടിയിൽ അവസാനിപ്പിക്കേണ്ടി വന്ന ചാലകുടിലെ റിയൽഎസ്റ്റേറ്റ് കാരൻ.
സരിതയുടെ പേരിൽ കോലാഹലം മുഴക്കി കഴിഞ്ഞ ഭരണകാലം മൂന്നു വര്ഷം ഉറഞ്ഞാടിയ ഇടതിന് സർക്കാരികനും ജനത്തിനും വേണ്ടി നഷ്ടപ്പെടുത്താൻ കഴിഞ്ഞത് പൊതു മുതലും,പ്രവർത്തി ദിനങ്ങളും,അന്യോഷണ കമ്മീഷനുള്ള കോടികളുടെ പ്രതിഫലവും മാത്രം.ഉള്ളി തൊണ്ടു പൊളിച്ച പ്രതീതി.
കഴിഞ്ഞ വാരം മാത്രമാണിതൊക്കെ എങ്കിൽ പിന്നോട്ടുള്ളതും,ഇനി മുന്നോട്ടുള്ള ദിനങ്ങളും നമുക്ക് പ്രതീക്ഷിക്കാവുന്നതേ ഉള്ളൂ.
വികസനം മുരടിപ്പിക്കുന്ന ആക്ടിവിസ്റ്റുകൾക്കു നേരെ ഗുണ്ടാ നിയമം എന്ന് പറഞ്ഞു പിണറായി തുറന്ന പ്രസ്താവനകൾ നടത്തുമ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്ന ഒന്ന് ഉണ്ട്.വികസനത്തെ എതിർക്കുന്ന നേര്കാഴ്ചകളായ പൊതു പ്രശ്നങ്ങളെ തുറന്നു എഴുതുന്ന എഴുത്തുകാരുടെ മേലും നടപടി എടുക്കും എന്നാണത്.സൂക്ഷിക്കുക.! കുട്ടനാട്ടിൽ നടന്ന ചാണ്ടിയുടെ ടൂറിസം വികസനം തുറന്നു പറഞ്ഞ ചാനലിനും കിട്ടി ഗുണ്ടാ ശിക്ഷ.
ഇവയെല്ലാം മാറി മാറി വന്ന ഭരണക്രമങ്ങളിൽ തകർത്ത ജനാധിപത്യത്തിന്റെ നേർക്കാഴ്ചകൾ മാത്രമാണ്.കോടതിയും,പോലീസും,ഭരണവും ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നില്ല എങ്കിൽ കുളത്തൂപ്പുഴയിലെ പോലെ നാട്ടുകൂട്ട നീതി കേന്ദ്രങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം പുനർജ്ജനിക്കപ്പെടും എന്നത് തീർച്ച.ജനഹിതം മറന്ന ജനപ്രതിനിധികൾ മറന്നതും കാണാത്തതും ആയ ഒരു കൂട്ടം മനുഷ്യരുടെ ജീവൻ ഇന്നും നിലമ്പർ ആദിവാസി കോളനിയിൽ മരിച്ചു ജീവിക്കുന്നു. താര ലീലയിൽ മുങ്ങിയ മാധ്യമ ചർച്ചകൾ കാണാതെ പോകുന്ന ഈ നാനൂറോളം മനുഷ്യ ജീവന് ആഹ്വാനങ്ങളിലൂടെ എങ്കിലും നീതി ലഭിക്കുവാൻ ഏതു പൊതു തെരഞ്ഞെടുപ്പ് വരെ ആണ് അവർ കാത്തിരിക്കേണ്ടത്?പ്രസ്താവനകളിൽ ഒതുങ്ങുന്ന വികസനവും,അവകാശങ്ങളും ജനങ്ങൾ പ്രഗ്യാപനങ്ങൾ ആക്കി മാറ്റുന്ന കാലം അതി വിദൂരമല്ല.
RELATED ARTICLES

Most Popular

Recent Comments