Saturday, March 28, 2026
HomeIndiaഷാര്‍ജയ്ക്ക് പിന്നാലെ കുവൈത്തിലും ഇന്ത്യക്കാരുടെ ശിക്ഷയിളവ് ചെയ്തു.

ഷാര്‍ജയ്ക്ക് പിന്നാലെ കുവൈത്തിലും ഇന്ത്യക്കാരുടെ ശിക്ഷയിളവ് ചെയ്തു.

ഷാര്‍ജയ്ക്ക് പിന്നാലെ കുവൈത്തിലും ഇന്ത്യക്കാരുടെ ശിക്ഷയിളവ് ചെയ്തു.

ജോണ്‍സണ്‍ ചെറിയാന്‍.
കുവൈത്ത്: ഷാര്‍ജയ്ക്ക് പിന്നാലെ കുവൈത്തിലും ഇന്ത്യക്കാരുടെ ശിക്ഷയിളവ് ചെയ്തു. കുവൈത്ത് അമീറാണ് ഈ സുപ്രധാന തീരുമാനം സ്വീകരിച്ചത്. വധശിക്ഷ കാത്തുകഴിയുന്ന 15 ഇന്ത്യക്കാരുടെ ശിക്ഷ കുവൈത്ത് അമീര്‍ ജീവപര്യന്തമായി ഇളവ് ചെയ്തിട്ടുണ്ട്. ഇതിനു പുറമെ തടവില്‍ കഴിയുന്ന 119 ഇന്ത്യക്കാരുടെയും ശിക്ഷ ഇളവ് ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെ വിവരം അറിയിച്ച മന്ത്രി ജയിലില്‍ നിന്ന് മോചിതരാകുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments