Sunday, September 8, 2024
HomeCinemaപഞ്ചവര്‍ണ്ണതത്തയുമായി സംവിധാന രംഗത്ത് രമേഷ് പിഷാരടി; പ്രഖ്യാപന ടീസര്‍ പുറത്ത്.

പഞ്ചവര്‍ണ്ണതത്തയുമായി സംവിധാന രംഗത്ത് രമേഷ് പിഷാരടി; പ്രഖ്യാപന ടീസര്‍ പുറത്ത്.

പഞ്ചവര്‍ണ്ണതത്തയുമായി സംവിധാന രംഗത്ത് രമേഷ് പിഷാരടി; പ്രഖ്യാപന ടീസര്‍ പുറത്ത്.

ജോണ്‍സണ്‍ ചെറിയാന്‍.
“പുതിയ ഒരു വിദ്യയുടെ ആരംഭം കുറിയ്ക്കുകയാണ്. കൂടെ ഉണ്ടാകണം”. രമേഷ് പിഷാരടിയുടെ വാക്കുകളാണ്. വിദ്യാരംഭ ദിനത്തില്‍ സംവിധാന രംഗത്തേക്ക് കടക്കുകയാണ് രമേഷ് പിഷാരടി. ‘പഞ്ചവര്‍ണ്ണതത്ത’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയറാമും നായകന്മാരാകുന്നു.
ജയറാം വ്യത്യസ്തമാര്‍ന്ന ലുക്കില്‍ എത്തുന്ന ചിത്രത്തില്‍ നായിക അനുശ്രീയാണ്. രസകരമായ അവതരണഗാനം ഒരുക്കുന്നത് നാദിര്‍ഷയാണ്. ചിരിയുടെ വിരുന്നൊരുക്കാന്‍ സലീം കുമാര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. ഹരി പി നായരും പിഷാരടിയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്ന പാട്ടുകള്‍ക്ക് ഔസേപ്പച്ചന്റേതാണ് പശ്ചാത്തല സംഗീതം. മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്.സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും.
RELATED ARTICLES

Most Popular

Recent Comments