ജോണ്‍സണ്‍ ചെറിയാന്‍.
കാലിഫോര്‍ണിയ : ട്വീറ്റുകളില്‍ 140 അക്ഷരങ്ങള്‍ മാത്രമെ ഉപയോഗിക്കാന്‍ സാധിക്കൂ എന്നത് ട്വിറ്റര്‍ ഉപഭോക്താക്കളുടെ എക്കാലത്തെയും പരാതിയാണ്. എന്നാല്‍ ആ പരാതി പരിഹരിക്കാന്‍ ഒരുങ്ങുകയാണ് ട്വിറ്റര്‍. 140 ന് പകരം 280 അക്ഷരങ്ങള്‍ ഒരുമിച്ച് ട്വീറ്റ് ചെയ്യാം എന്ന സൗകര്യമാണ് ട്വിറ്റര്‍ ഒരുക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തില്‍ 280 അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന ഈ സൗകര്യം ഏര്‍പ്പെടുത്തുക. ജപ്പാനീസ്, കൊറിയന്‍, ചൈനീസ് ഭാഷകളില്‍ ഈ സൗകര്യം ലഭ്യമാകില്ലെന്ന് ട്വിറ്റര്‍ അറിയിച്ചു.
ലോകമെമ്ബാടുമുള്ള ജനങ്ങള്‍ക്ക് സ്വതന്ത്രമായി ട്വിറ്ററിലൂടെ അഭിപ്രായ പ്രകടനം നടത്താന്‍ സാധിക്കണം. അതിനുവേണ്ടിയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് ട്വിറ്റര്‍ പറയുന്നു. ബോഗിലൂടെയാണ് ഇക്കാര്യം ട്വിറ്റര്‍ ജനങ്ങളെ അറിയിച്ചത്. പുതിയ തീരുമാനം ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കും എന്നാണ് ട്വിറ്റര്‍ അധികൃതര്‍ പറയുന്നത്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്കെ ഈ സൗകര്യം ലഭ്യമാകൂ. ഇവരില്‍ ഇത് വിജയിച്ചാല്‍ മാത്രമേ ബാക്കി എല്ലാവര്‍ക്കും ഈ സൗകര്യം ലഭ്യമാകൂ.