Monday, April 14, 2025
HomeHealthപാക്​ ബാലികക്ക് ഹൃദ്​​രോഗചികിത്സക്കായി യാത്രാവിസ അനുവദിച്ച്‌​ സുഷമ സ്വരാജ്​.

പാക്​ ബാലികക്ക് ഹൃദ്​​രോഗചികിത്സക്കായി യാത്രാവിസ അനുവദിച്ച്‌​ സുഷമ സ്വരാജ്​.

പാക്​ ബാലികക്ക് ഹൃദ്​​രോഗചികിത്സക്കായി യാത്രാവിസ അനുവദിച്ച്‌​ സുഷമ സ്വരാജ്​.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: പാകിസ്താനിലെ ഏഴുവയസുകാരിക്ക് ഹൃദ്രോഗചികിത്സക്കായി യാത്രാവിസ അനുവദിച്ച്‌ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രോഗിയായ മകള്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തണമെന്നും ഇന്ത്യയില്‍ ചികിത്സ തേടുന്നതിന് മെഡിക്കല്‍ വിസ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പാക് പൗരയായ നിദ ഷൊയ്ബ് ആഗസ്റ്റില്‍ അപേക്ഷ നല്‍കിയിരുന്നു. വിസ അനുവദിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും ആഗസ്റ്റില്‍ സമര്‍പ്പിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും സഹായിക്കണമെന്നും
കഴിഞ്ഞദിവസം നിദ ട്വിറ്ററിലൂടെ സുഷമയെ അറിയിക്കുകയായിരുന്നു.
മകള്‍ക്ക് ശസ്ത്രക്രിയ നടത്തുന്നതിന് ഇന്ത്യയിെലത്താനുള്ള വിസ അനുവദിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി ആരോഗ്യം വീണ്ടെടുക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും സുഷമ മറുപടി നല്‍കി. ജൂലൈ 18 ന് പാക് യുവതിക്കും ഇന്ത്യന്‍ ഹൈകമ്മീഷന്‍ മെഡിക്കല്‍ വിസ അനുവദിച്ചിരുന്നു. 
RELATED ARTICLES

Most Popular

Recent Comments