Tuesday, November 26, 2024
HomeAmericaഅമേരിക്ക യുദ്ധം പ്രഖ്യാപിച്ചുവെന്നു നോര്‍ത്ത് കൊറിയ, ഇല്ലെന്ന് അമേരിക്ക.

അമേരിക്ക യുദ്ധം പ്രഖ്യാപിച്ചുവെന്നു നോര്‍ത്ത് കൊറിയ, ഇല്ലെന്ന് അമേരിക്ക.

പി.പി. ചെറിയാന്‍.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോര്‍ത്ത് കൊറിയന്‍ രാഷ്ട്രത്തോട് യുദ്ധ പ്രഖ്യാപനം നടത്തിയതായി നോര്‍ത്ത് കൊറിയന്‍ വിദേശ വകുപ്പ് മന്ത്രി റി യങ്ങ് ഹൊ തിങ്കളാഴ്ച കുറ്റപ്പെടുത്തി. അമേരിക്ക യുദ്ധ പ്രഖ്യാപനം നടത്തിയതോടെ സ്വയ രക്ഷക്ക് അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ വെടിവച്ചിടുന്നതുള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരുന്നുവെന്നും റി യങ്ങ് പറഞ്ഞു.
എന്നാല്‍ കൊറിയ നടത്തിയ പരാമര്‍ശം തികച്ചും വാസ്തവ വിരുദ്ധമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്റേഴ്സ് വെളിപ്പെടുത്തി. ഞങ്ങള്‍ നോര്‍ത്ത് കൊറിയയോട് നാളിതുവരെ ഒരു യുദ്ധ പ്രഖ്യാപനവും നടത്തിയിട്ടില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി.ഉത്തരകൊറിയന്‍ ഗവണ്‍മെന്റിനെ അട്ടിമറിക്കുന്നതിനുള്ള യാതൊരു പദ്ധതിയും ഇല്ലെന്നും സെക്രട്ടറി ആവര്‍ത്തിച്ചു പറഞ്ഞു. നോര്‍ത്ത് കൊറിയ 2016 ജൂലൈയില്‍ ഇതേ പല്ലവി ഉരുവിട്ടിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.അമേരിക്കയില്‍ നിന്നുള്ള ന്യുക്ലിയര്‍ ഭീഷണിയും മിലിട്ടറി അധിനിവേശവും തടയുക എന്നതും യുഎസിനോട് തുല്യമായ ശക്തിയായ ഉയരുക എന്നതുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും നോര്‍ത്ത് കൊറിയന്‍ മന്ത്രി വ്യക്തമാക്കി. അമേരിക്ക യുദ്ധ പ്രഖ്യാപനം നടത്തിയിട്ടില്ല എന്ന വാര്‍ത്ത പുറത്തുവന്ന തോടെ അന്തരീക്ഷത്തില്‍ ഉരുണ്ട കൂടിയ യുദ്ധ ഭീഷണി ഒരു പരിധിവരെ ഒഴിഞ്ഞു എന്നാണ് കണക്കാക്കപ്പെടുന്നത്.
RELATED ARTICLES

Most Popular

Recent Comments