ജോണ്‍സണ്‍ ചെറിയാന്‍.
പോംഗ്യാംഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. ഉത്തരകൊറിയയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തികൊണ്ടുള്ള ട്രംപിന്റെ പുതിയ ഉത്തരവിനെ തുടര്‍ന്നാണ് കിം ജോംഗ് ഉന്‍ രംഗത്തെത്തിയത്.
ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉത്തരകൊറിയയെ സഹായിക്കുന്ന സാമ്ബത്തിക സ്രോതസുകളെ നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ ഉപരോധം. തുടര്‍ച്ചയായ ആണവ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയ്ക്ക് മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യു.എന്‍ രക്ഷാസമിതി നേരത്തെ തീരുമാനിച്ചിരുന്നു.
‘അമേരിക്കയുടെ പരമാധികാരം കയ്യാളുന്നയാള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കനത്ത വില നല്‍കേണ്ടി വരും. ഏതു തരം മറുപടിയാണ് അയാള്‍ പ്രതീക്ഷിക്കുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ അതിരുവിട്ടിരിക്കുന്നു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലുതാകും ട്രംപിന് അനുഭവിക്കേണ്ടി വരിക- കിം ജോംഗ് ഉന്‍ പറഞ്ഞു.