തൃശൂര്‍ : പോരാട്ട വീഥിയില്‍ തൊഴിലാളി സമൂഹം ഐക്യപ്പെടണമെന്ന ആഹ്വാനത്തോടെ രണ്ട് ദിവസമായി തൃശൂര്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ട്രേഡ് യൂണിയന്‍സ് സംസ്ഥാന സമ്മളേനം സമാപിച്ചു. രാജ്യത്തെ തൊഴിലാളി സമൂഹം സങ്കീര്‍ണമായ സാഹചര്യങ്ങളെ നേരിട്ടാണ് കടന്നു പോകുന്നതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ അബ്ദുല്‍ഹഖിം പറഞ്ഞു. കേരളം പോലെ തൊഴിലാളി സൗഹൃദമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനത്ത പോലും ലക്ഷക്കണക്കിന് തൊഴിലാളികള്‍ ഇപ്പോഴും അസംഘടിതാരാണ്.
സംഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍. സുരക്ഷിതമെന്നു കരുതിയ പൊതുമേഖലയില്‍ പോലും പ്രതിസന്ധിയാണ്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ പോലും കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലവകാശങ്ങള്‍ ഇല്ലാതാകുന്നു. പൊരാട്ടത്തിന്റെ പാതയില്‍ തൊഴിലാളി സമൂഹം ഐക്യപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റായി റസാഖ് പാലേരിയെയും ജനറല്‍ സെക്രട്ടറിയായി ജോസഫ് എം ജോണിനെയും ട്രഷറായി ലുഖ്മാനുല്‍ ഹഖീമിനെയും സമ്മേളനം തെരെഞ്ഞെടുത്തു.
വിവിധ യൂണിയനുകളുടെ പ്രസിഡന്റുമാരായി സി. എച്ച് മുത്തലിബ് (കര്‍ഷക തൊഴിലാളി യൂണിയന്‍), ശശി പന്തളം (അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് & സ്റ്റാഫ് അസോസിയേഷന്‍), മുഹമ്മദ് പൊന്നാനി (മത്സ്യതൊഴിലാളി യൂണിയന്‍), പ്രസന്നന്‍ പള്ളിപ്പുറം (സ്‌ക്രാപ് വര്‍ക്കേഴ്‌സ് യൂണിയന്‍), ഖാദര്‍ അങ്ങാടിപ്പുറം (ടൈലറിംഗ്& ഗാര്‍മെന്റ്‌സ് വര്‍ക്കേഴ്‌സ്), എ.എച്ച് ബര്‍ക്കത്തുള്ള പടയന്‍ (കെ.എസ്.ആര്‍.ടി.സി വര്‍ക്കേഴ്‌സ് യൂണിയന്‍), മാനു മുഹമ്മദ് (കെ.എസ്.ഇ.ബി എംപ്ലായിസ് യൂണിയന്‍), സമദ് നെടമ്പാശേരി (ഡ്രൈവേഴ്‌സ് & ഓട്ടോമൊബൈല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍), സജീദ് ഖാലിദ് (മൈഗ്രന്റ് ലേബേഴ്‌സ് മൂവ്‌മെന്റ്), ഗണേഷ് വടേരി (ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്‌ലിഷ്‌മെന്റ് യൂണിയന്‍), പി.കെ അബ്ദു റഹ്മാന്‍ (കാറ്ററിംഗ് & ഹോട്ടല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍) ജ്യോതിവാസ് പറവൂര്‍( ബില്‍ഡിംഗ് & കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍) സൈനുദ്ദീന്‍ കരിവെള്ളൂര്‍ (സ്പിന്നിംഗ് & വീവിവേഴ്‌സ് യൂണിയന്‍) എന്നിവരെയും തെരെഞ്ഞെടുത്തു.
കൂടാതെ 32 അംഗ സംസ്ഥാനകമ്മിറ്റിയെയും തെരെഞ്ഞടുത്തു. ദേശീയ പ്രസിഡന്റ് സുബ്രമണി അറുമുഖമാണ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചത്. ദേശീയ കമ്മിറ്റി അംഗം തെന്നിലാപുരം രാധാകൃഷ്ണന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. എഫ്.ഐ.ടിയു ദേശീയ കമ്മിറ്റി അംഗം സുരേന്ദ്രന്‍ കരിപ്പുഴ അദ്ധ്യക്ഷത വഹിച്ചു വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ ഷഫീഖ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ജോസഫ് എം ജോണ്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട എം ജോസഫ് ജോണ്‍് അവതരിപ്പിച്ചു. ശ്രീജ നെയ്യാറ്റിന്‍കര സ്വാഗതവും പി.ജെ ഷാനവാസ് നന്ദിയും പറഞ്ഞു.