Friday, November 22, 2024
HomeHealthപാകിസ്താനി ബാലന്റെ ഹൃദയത്തുടിപ്പ് കാത്തു സൂക്ഷിച്ച്‌ കൊച്ചി; ഇദ്രസ് പുതുജീവിതത്തിലേക്ക്.

പാകിസ്താനി ബാലന്റെ ഹൃദയത്തുടിപ്പ് കാത്തു സൂക്ഷിച്ച്‌ കൊച്ചി; ഇദ്രസ് പുതുജീവിതത്തിലേക്ക്.

പാകിസ്താനി ബാലന്റെ ഹൃദയത്തുടിപ്പ് കാത്തു സൂക്ഷിച്ച്‌ കൊച്ചി; ഇദ്രസ് പുതുജീവിതത്തിലേക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ഇദ്രസ് അരിയാന്‍ എന്ന് പാകിസ്താനി ബാലന്റെ ഹൃദയത്തോട് എന്നും ഈ കൊച്ചു കേരളം ചേര്‍ന്നു നില്‍ക്കും. അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കരസ്പര്‍ശത്താല്‍ ഹൃദയം രോഗം സുഖപ്പെട്ട ആ പതിനാലുകാരന് ലഭിച്ചത് പുതുജീവന്‍.
ഓപ്പറേഷന്‍ ടേബിളിനു മുന്നില്‍ പാകിസ്താനും അതിര്‍ത്തികളും ഒന്നും ഉണ്ടായിരുന്നില്ല. ഒരു കൊച്ചു പയ്യനും അവനെ ജീവിതത്തിലെത്തിക്കാന്‍ ദൃഢനിശ്ചയം ചെയ്ത ഡോക്ടര്‍മാരും മാത്രം. അവരുടെ കരങ്ങള്‍ അതിനൊത്തു ചലിച്ചതോടെ പാകിസ്താനിലെ ഫൈസലാബാദ് സ്വദേശിയായ ഇദ്രസ് പുതിയൊരു ജീവിതത്തിലേക്ക്.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോടും വീസ അനുവദിച്ച ഇന്ത്യന്‍ ഹൈക്കമ്മിഷനോടും സൗജന്യ ചികില്‍സ നല്‍കിയ അമൃത ആശുപത്രി, റോട്ടറി അധികൃതരോടുമുള്ള നന്ദി മനസ്സില്‍ നിറച്ച്‌ അരിയാന്‍ ഇന്ന് അമ്മ റോസ് റിഫാത്തിനൊപ്പം പാകിസ്താനിലേക്ക് മടങ്ങും.
ജന്മനാലുള്ള ഹൃദയത്തകരാര്‍ മൂലം ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നു നാലു മാസം മുന്‍പ് അരിയാന്‍. അടിയന്തരമായി ഹൃദയശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. പാക്കിസ്ഥാനിലെ ആശുപത്രികളിലെ ചികില്‍സാച്ചെലവ് വഹിക്കാന്‍ അമ്മ റിഫാത്തിനു മുന്നില്‍ വഴിയൊന്നും തെളിഞ്ഞില്ല. അപ്പോഴാണു റോട്ടറി ക്ലബിന്റെ ‘ഗിഫ്റ്റ് ഓഫ് ലൈഫ്’ പദ്ധതി അരിയാന്റെ സഹായത്തിനെത്തുന്നത്.
പാക്കിസ്ഥാനിലെ റോട്ടറി അധികൃതര്‍ ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടു. അരിയാനെ അമൃത ആശുപത്രിയിലേക്ക് എത്തിക്കാനായി ഡോ.എ.സി. പീറ്ററുടെ നേതൃത്വത്തില്‍ പിന്നീടു ശ്രമം. പക്ഷേ, വീസ പ്രശ്നങ്ങള്‍ മൂലം രണ്ടു മാസം പിന്നെയും നഷ്ടപ്പെട്ടു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിലൂടെയാണ് അരിയാനും അമ്മയ്ക്കും വീസ നല്‍കാന്‍ ധാരണയായത്.
RELATED ARTICLES

Most Popular

Recent Comments