ജോണ്‍സണ്‍ ചെറിയാന്‍.
മെക്സിക്കോ സിറ്റി: മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറ് കവിഞ്ഞു. നിരവധിപ്പേര്‍ക്കാണ് ഭൂചലനത്തില്‍ പരിക്കേറ്റത്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്.. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മെക്സിക്കോ സിറ്റിക്കടുത്തും മോറെലോസിലുമാണ് ഭൂചലനമുണ്ടായത്.
ഭൂചനത്തില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് 20 കുട്ടികള്‍ മരിച്ചതായും 30 പേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 2.15നാണ് സംഭവമുണ്ടായത്. സാന്‍ ജുവാന്‍ റബോസോ നഗരത്തില്‍നിന്ന് 31 മൈല്‍ വടക്കുകിഴക്ക് മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഈ മാസം ആദ്യം മെക്സിക്കോയിലുണ്ടായ ഭൂചലനത്തില്‍ 90 പേര്‍ മരിച്ചിരുന്നു.