ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം 2018 ജനുവരി ആറുമുതല്‍ പത്തുവരെ തൃശൂരില്‍ നടത്താന്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ക്യുഐപി യോഗം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. ഏഴു ദിവസം നടത്തിയിരുന്ന കലോത്സവം അഞ്ചു ദിവസമായി ചുരുക്കാനും ശുപാര്‍ശയുണ്ട്. മാത്രമല്ല, ഘോഷയാത്രയ്ക്ക് പകരം സാംസ്കാരിക സംഗമമായിരിക്കും നടത്തുക. സംസ്ഥാന ശാസ്ത്രോത്സവം 24 മുതല്‍ 26 വരെ കോഴിക്കോട് നടത്താനും യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്.