പി.പി.ചെറിയാന്‍.
വാഷിങ്ടണ്‍ : വൈറ്റ് ഹൗസ് റോഡു ഗാര്‍ഡനിലെ പുല്‍ മൈതാനം വെട്ടി മനോഹരമാക്കിയതിന് ഫ്രാങ്ക് എന്ന പതിനൊന്നു വയസുകാരന്‍ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടത് 8 ഡോളര്‍.
ഈ വര്‍ഷം ആദ്യമാണ് ഫ്രാങ്ക് തന്റെ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ട്രംപിനു കത്തെഴുതിയത്. വോളണ്ടിയര്‍ വര്‍ക്കിന്റെ ഭാഗമായി വൈറ്റ് ഹൗസിലെ പുല്‍ മൈതാനം വെട്ടി നിരപ്പാക്കണമെന്നായിരുന്നു ഫ്രാങ്ക് ആവശ്യപ്പെട്ടത്. വൈറ്റ് ഹൗസ് സെക്രട്ടറി സാറാ സാണ്ടേഴ്‌സ് ഫ്രാങ്കിന്റെ ലറ്റര്‍ ട്രംമ്പുമായി ചര്‍ച്ച ചെയ്തു. ഫ്രാങ്കിന്റെ ആഗ്രഹം സന്തോഷത്തോടെ സ്വീകരിക്കുന്നു എന്ന പ്രസിഡന്റിന്റെ കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് പിതാവുമൊത്ത് സെപ്റ്റംബര്‍ 14 ന് വൈറ്റ് ഹൈസിലെത്തി തന്റെ ആഗ്രഹം നിവര്‍ത്തിച്ചത്.
വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത ഫ്രാങ്കിനോട് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് തിരക്കിയപ്പോള്‍ ലഭിച്ച മറുപടി പ്രസിഡന്റിനെപ്പോലും അത്ഭുതപ്പെടുത്തി.രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍. യുഎസ് നേവിയില്‍ അംഗമാകണമെന്നായിരുന്നു മറുപടി. എവല്‍ ഓഫിസില്‍ സ്വീകരിച്ചു ഫ്രാങ്കിനെയും പിതാവിനെയും പ്രത്യേകം അഭിനന്ദിക്കുന്നതിനും വൈസ് പ്രസിഡന്റ് മൈക്ക പെന്‍സുമായി വൈറ്റ് ഹൗസ് പ്രസ് ബ്രീഫിങ് റൂമില്‍ സംവദിക്കുന്നതിനും പ്രസിഡന്റ് ട്രംപ് തയാറായി. ഫ്രാങ്കിനെ പോലയുള്ള വളര്‍ന്നു വരുന്ന കുട്ടികളാണ് അമേരിക്കയുടെ ശോഭനമായ ഭാവിക്ക് അനിവാര്യമെന്നും പ്രസിഡന്റ് ട്രംമ്പ് പറഞ്ഞു