പി.പി.ചെറിയാന്.
ഡാളസ്: സുവിശേഷകനും യുവ പ്രഭാഷകനുമായിരുന്ന നബീൽ ഖുറേഷി (34)ഹൂസ്റ്റണിൽ നിര്യാതനായി . ക്യാൻസർ രോഗ ബാധിതനായി ചില നാളുകളായി ചികിത്സയിലായിരുന്നു.
ഭാര്യ മിഷേൽ, ഏക മകൾ ആയ ഫാത്തിമ ഖുറേഷി (2)
കഴിഞ്ഞ ദിവസം തന്റെ അവസാനത്തെ കുറിച്ച് ഒരു വീഡിയോ താൻ തന്നെ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ രാത്രിയോടെ സ്ഥിതി വഷളാകുകയും, ഇന്ത്യൻ സമയം Saturday, September 16, 2017, 12 മണിയോടെ പ്രത്യാശ നിർഭരമായി, താൻ പ്രിയം വെച്ച നാഥന്റെ സന്നിധിയിലേക്ക് യാത്രയാകുകയുമായിരുന്നു.
സംസ്കാര ശുശ്രുഷകൾ വിശദ വിവിവരങ്ങൾ പിന്നീട്
ക്രിസ്തീയ വിശ്വാസത്തിന് വേണ്ടി വലിയ വിലകൊടുത്ത ധീരനായ യുവാവിന്റെ ജീവിതത്തിന്റെ സംഭവ ബഹുലമായ ഒരു അദ്ധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീണിരിക്കുന്നത്. തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ പോലും താൻ ലോകമെമ്പാടുമുള്ള, തന്നെ സ്നേഹിക്കുന്ന അനേകായിരം യൗവ്വനക്കാർക്ക്, ക്രിസ്തുവിലുള്ള തന്റെ പ്രത്യാശയും അടിയുറച്ച വിശ്വാസവും താൻ കാണിച്ചു കൊടുത്തിരുന്നു. കാലിഫോർണിയയിലെ ഒരു യാഥാസ്ഥിതിക പാക്കിസ്ഥാനി മുസ്ലിം കുടുംബത്തിൽ ജനിച്ച താൻ, ക്രിസ്തുവിനെ കണ്ടുമുട്ടിയത് മൂലം കൊടിയ പീഡനങ്ങളിൽ കൂടി കടന്നു പോയിരുന്നു. നബീൽ എഴുതി പുറത്തിറക്കിയ പുസ്തകങ്ങൾ, ലോകമെമ്പാടും, ചൂടോടെ വിറ്റഴിക്കപ്പെട്ടവയായിരുന്നു. നബീൽ ഖുറേഷിയുടെ പ്രധാനപ്പെട്ട പുസ്തകങ്ങൾ ഇവയാണ്: –
Belief in Tawheed (Absolute Monotheism)
Belief in the Prophets
Belief in the Books
Belief in the unseen
Belief in the day of Judgement
Belief in the decree of Allah
And holds to the five pillars of the faith
Reciting the shahada (Witness of faith)
Praying the Salaat (Ritual prayer)
Paying the Zakaat (Alms)
Fasting
Performing Hajj (Pilgrimage to Mecca).