Wednesday, April 9, 2025
HomeElectionബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രന്‍ മത്സരിച്ചേക്കുമെന്ന് സൂചന.

ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രന്‍ മത്സരിച്ചേക്കുമെന്ന് സൂചന.

ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രന്‍ മത്സരിച്ചേക്കുമെന്ന് സൂചന.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രന്‍ മത്സരിച്ചേക്കുമെന്ന് സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടായത്.
പ്രമുഖ നേതാവ് എ.എന്‍.രാധാകൃഷ്ണനെയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിനെയും മത്സര രംഗത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ഥിയാക്കണമെന്ന ജില്ലാ ഘടകത്തിന്റെ നിര്‍ദ്ദേശം കോര്‍ കമ്മിറ്റി പൂര്‍ണമായും തള്ളിക്കളഞ്ഞു.
RELATED ARTICLES

Most Popular

Recent Comments